Kerala
പത്തനംതിട്ട ജോബി കൊലക്കേസ്; സുഹൃത്ത് ഒന്നാം പ്രതി, ബന്ധു രണ്ടാം പ്രതി
മദ്യലഹരിയില്‍ സുഹൃത്ത് വിശാഖ് കത്തി കൊണ്ട് ജോബിയുടെ കൈത്തണ്ടയില്‍ കുത്തി. തുടര്‍ന്ന് രക്തം വാര്‍ന്നാണ് ജോബി മരിച്ചതെന്നാണ് കണ്ടെത്തല്‍.

പത്തനംതിട്ട|പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി ജോബി ബന്ധുവിന്റെ വീട്ടില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ബന്ധു ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍. ജോബിയുടെ സുഹൃത്ത് വിശാഖിനെ ഒന്നാം പ്രതിയും ബന്ധു റെജിയെ രണ്ടാം പ്രതിയുമാക്കിയാണ് പോലീസ് കേസെടുത്തത്. ബന്ധുവീട്ടില്‍ വെച്ച് നടന്ന മദ്യസല്‍ക്കാരത്തിനിടെ സുഹൃത്ത് വിശാഖ് കത്തി കൊണ്ട് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് രക്തം വാര്‍ന്നാണ് ജോബി മരിച്ചതെന്നാണ് കണ്ടെത്തല്‍.
റെജിയുടെ വീടിനുള്ളിലാണ് ജോബിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റെജിയുടെ വീട്ടില്‍ ഒരുമിച്ചിരുന്നാണ് എല്ലാവരും മദ്യപിച്ചത്. മദ്യപാനത്തിനുശേഷം വിശാഖ് പുറത്തേക്ക് പോയി. പിന്നാലെ ജോബി ഫോണിലൂടെ അസഭ്യം വിളിച്ചതാണ് പ്രകോപനമായതെന്നാണ് ലഭിക്കുന്ന വിവരം.