Connect with us

International

ശൗചാലയത്തിൻ്റെ ചുവരില്‍ ദ്വാരമുണ്ടാക്കി നൂഴ്ന്നിറങ്ങി; അമേരിക്കയില്‍ ജയില്‍ ചാടി പ്രതികള്‍

അതിസാഹസികമായി രക്ഷപ്പെട്ടത് പത്ത് തടവുകാര്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | അമേരിക്കയില്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പ്രതികള്‍ ജയിലില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ടു. ന്യൂ ഓര്‍ലിയന്‍സ് ജയിലിലെ പത്ത് തടവുകാരാണ് സെല്ലിലെ ശൗചാലയത്തിന്റെ ചുവരില്‍ ദ്വാരമുണ്ടാക്കി രക്ഷപ്പെട്ടത്. സെല്ലിലുണ്ടായിരുന്ന ഏക സുരക്ഷാ ജീവനക്കാരൻ ഭക്ഷണം കഴിക്കാന്‍ പോയപ്പോഴായിരുന്നു സംഭവം.

കുഴിയിലൂടെ നൂഴ്ന്നിറങ്ങി പ്രതികള്‍ ഓടി രക്ഷപ്പെട്ടെന്ന് അധികൃതര്‍ പറഞ്ഞു. 19നും 42നും ഇടയില്‍ പ്രായമുള്ളവരാണ് രക്ഷപ്പെട്ടവരെല്ലാം. കൊലപാതകക്കുറ്റം ചുമത്തിയ പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൂട്ടത്തിലുണ്ട്. ഓറഞ്ച്, വെള്ള വസ്ത്രങ്ങള്‍ ധരിച്ചവര്‍ ജയിലില്‍നിന്ന് പുറത്തേക്ക് ഓടുന്നതിന്റെ ദൃശ്യം സി സി ടി വിയില്‍ പതിഞ്ഞു. തുടര്‍ന്ന് പുതപ്പുകള്‍ ഉപയോഗിച്ച് മുള്ളുകമ്പി വേലി കയറി സമീപത്തുള്ള റോഡിലുടെ ഓടി രക്ഷപ്പെടുകയായിരുന്നു.

ഒളിച്ചോടിയവരെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്ത് ഒരു ഉദ്യോഗസ്ഥനും ഉണ്ടായിരുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സെല്‍ നിരീക്ഷിക്കാന്‍ ഒരു സിവിലിയന്‍ ടെക്‌നീഷ്യന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇയാള്‍ ഭക്ഷണത്തിനായി പോയപ്പോഴാണ് രക്ഷപ്പെട്ടത്. എന്നാല്‍ തടവുചാടിയതിന് തൊട്ടുപിന്നാലെ പ്രതികളില്‍ ഒരാളായ കെന്‍ഡല്‍ മൈല്‍സ് (20) പിടിയിലായി. വൈകുന്നേരത്തോടെ മറ്റൊരാളായ റോബര്‍ട്ട് മൂഡിനെയും പിടിച്ചു.

 

Latest