Connect with us

Kerala

കോടതി വിവരങ്ങളും പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍

കോടതി രേഖകള്‍ ഒഴികെ മറ്റ് വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഉത്തരവ്

Published

|

Last Updated

തിരുവനന്തപുരം | ഇനി മുതല്‍ കോടതിയിലെ വിവരങ്ങളും പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍. സംസ്ഥാനത്തെ ചില കോടതികളില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയാല്‍ മറുപടി നല്‍കുന്നില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇടപെടല്‍. കോടതി നടപടികളുടെ രേഖകള്‍ ഒഴികെ മറ്റ് വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം ഇറക്കിയ
ഉത്തരവിലുള്ളത്.

ആര്‍ ടി ഐ നിയമം 12 പ്രകാരം വിവരങ്ങള്‍ നിഷേധിക്കാന്‍ കഴിയില്ല. വിവരങ്ങള്‍ നിഷേധിക്കുന്നത് ശിക്ഷാര്‍ഹമാണെന്നും വിവരാവകാശ കമ്മീഷണര്‍ വ്യക്തമാക്കി.

വടക്കാഞ്ചേരി മുനിസിഫ് കോടതിയില്‍ അപേക്ഷ നല്‍കിയ കോഴിക്കോട് സ്വദേശിക്ക് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്‍കുന്നത് ഉദ്യോഗസ്ഥര്‍ നിഷേധിച്ചിരുന്നു. പിന്നീട് ഉദ്യോഗസ്ഥന്‍ സ്ഥലം മാറിയ ശേഷം മറ്റൊരു ഉദ്യോഗസ്ഥന്‍ എത്തുകയും രേഖകള്‍ കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരന്‍ വിവരാവകാശ കമ്മീഷണറെ സമീപിക്കുകയായിരുന്നു. ഈ ഹജിയിലാണ് ഇപ്പോള്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവിറക്കിയിരിക്കുന്നത്.