Connect with us

National

വിമാനത്തിൽ പുകവലിച്ചു: യാത്രക്കാരൻ മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിൽ

എയർക്രാഫ്റ്റ് ആക്റ്റിലെ (Aircraft Act) ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.

Published

|

Last Updated

പ്രതീകാത്മക ചിത്രം | എ ഐ നിർമിതം

ന്യൂഡൽഹി | വിമാനത്തിന്റെ ടോയ്‌ലറ്റിൽ വെച്ച് പുകവലിച്ചന് 25കാരൻ പിടിയിൽ. ഫുക്കറ്റ്-മുംബൈ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവാവാണ് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

വിമാനത്തിന്റെ ടോയ്‌ലറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ പരിഭ്രാന്തരായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുംബൈ, നേപ്പിയൻസി റോഡ് സ്വദേശിയായ ഭവ്യ ഗൗതം ടോയിലറ്റിൽ വെച്ച് പുകവലിച്ചതായി കണ്ടെത്തിയത്. വിമാനം മുംബൈ വിമാനത്താവളത്തിൽ എത്തിച്ചേർന്ന ഉടൻ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എയർക്രാഫ്റ്റ് ആക്റ്റിലെ (Aircraft Act) ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. ഇന്ത്യൻ വ്യോമയാന നിയമങ്ങൾ അനുസരിച്ച് എല്ലാ യാത്രാ വിമാനങ്ങളിലും പുകവലി കർശനമായി നിരോധിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest