Kerala
എന്‍ എസ് എസിന്റെ മാറ്റം പോസിറ്റീവായി കാണുന്നു; എല്‍ഡിഎഫ് മതങ്ങള്‍ക്കൊപ്പം നില്‍ക്കും: ബിനോയ് വിശ്വം
മന്നത്ത് പത്മനാഭന്റെ ആദര്‍ശം ഉയര്‍ത്തിപ്പിടിക്കുന്നത് വരെ എന്‍എസ്എസ് നിലപാട് ശരിയെന്നു പറയുമെന്നും ബിനോയ് വിശ്വം

തിരുവനന്തപുരം | എന്‍ എസ് എസിന്റെ മാറ്റം പോസിറ്റീവായി കാണുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷം ആണ് ശരിയെന്നു ബോധ്യപ്പെട്ടാല്‍ അവര്‍ അത് പറയട്ടെ. ഞങ്ങള്‍ അവരെ കാണുന്നത് ശത്രുക്കള്‍ ആയല്ല. എന്‍എസ്എസിനോടുള്ള ഞങ്ങളുടെ നിലപാട് വ്യക്തമാണ്. മന്നത്ത് പത്മനാഭന്റെ ആദര്‍ശം ഉയര്‍ത്തിപ്പിടിക്കുന്നത് വരെ എന്‍എസ്എസ് നിലപാട് ശരിയെന്നു പറയുമെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫ് മതങ്ങള്‍ക്കൊപ്പം നില്‍ക്കും, എന്നാല്‍ മതഭ്രാന്തിന് മുന്നില്‍ മുട്ട് മടക്കില്ലെന്നും അദ്ദേഹം പറഞ്ഞു
അതേസമയം, അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവത്തില്‍ സജി ചെറിയാന്റെ ചിത്രം കണ്ടിട്ടില്ലെന്നും അത് സജി ചെറിയാനോട് തന്നെ ചോദിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യണ്ടതില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു