Connect with us

Kerala

ബിന്ദുവിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി പലയിടത്തായി കുഴിച്ചിട്ടു; സെബാസ്റ്റ്യന്റെ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

Published

|

Last Updated

ആലപ്പുഴ |  ചേര്‍ത്തല ബിന്ദു പത്മനാഭന്‍ കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2006 മെയ് മാസത്തിലാണ് പണം തട്ടിയെടുക്കാനായി കൊലപാതകം നടത്തിയതെന്നും ബിന്ദുവിനെ കൊന്ന് കഷണങ്ങളാക്കി പള്ളിപ്പുറത്തെ വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്നും പ്രതി സെബാസ്റ്റ്യന്‍ മൊഴി നല്‍കി. പഴകിയെന്ന് ഉറപ്പാക്കിയ ശേഷം എല്ലുകള്‍ കത്തിച്ചു. പഴകി എന്ന് ഉറപ്പാക്കിയ ശേഷം എല്ലുകള്‍ കത്തിച്ചുവെന്നും അവശേഷിച്ച അവശിഷ്ടങ്ങള്‍ പലയിടങ്ങളിളായി സംസ്‌കരിച്ചുവെന്നും മൊഴിയിലുണ്ട്

ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പള്ളിപ്പുറത്തെ വീട്ടില്‍ സെബാസ്റ്റ്യനെ തെളിവെടുപ്പിന് എത്തിച്ചത്. ഇതിനിടെ നല്‍കിയ സെബാസ്റ്റ്യന്റെ മൊഴിയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.ഇന്ന് തണ്ണീര്‍മുക്കത്തും തെളിവെടുപ്പിന് എത്തിക്കും. മൃതദേഹാവശിഷ്ടങ്ങള്‍ തണ്ണീര്‍മുക്കത്തും ഉപേക്ഷിച്ചതായി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവിടേക്കും തെളിവെടുപ്പിന് എത്തിക്കുന്നത്.

2006 ലാണ് ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ കാണാതാവുന്നത്.ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ 2006ല്‍ തന്നെ ബിന്ദു കൊല്ലപ്പെട്ടതായി കണ്ടെത്തി. ഇതിനിടെ ബിന്ദുവിന്റെ സ്ഥലം വ്യാജരേഖ ചമച്ച് വില്‍പ്പന നടത്തിയതിന് സെബാസ്റ്റ്യന്‍ അറസ്റ്റിലായിരുന്നു. ഇയാളുമായി ബിന്ദുവിന് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിരുന്നു

 

---- facebook comment plugin here -----

Latest