National
മോദിയെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസ് നേതാവിനെ ബലമായി സാരി ഉടുപ്പിച്ചു; 18 ബിജെപിക്കാര്‍ക്കെതിരെ കേസ്
ബിജെപി കല്യാണ്‍ ജില്ലാ അധ്യക്ഷന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

മുംബൈ | പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസ് നേതാവിനെ ബലം പ്രയോഗിച്ച് സാരി ഉടുപ്പിച്ച സംഭവത്തില്‍ 18 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ ഡോംബിവാലിയില്‍ ചൊവ്വാഴ്ചയാണ് ബിജെപി പ്രവര്‍ത്തകര്‍ 73കാരനായ കോണ്‍ഗ്രസ് നേതാവ് പ്രകാശ് പഗാരെയെ തടഞ്ഞുവെച്ച് സാരി ഉടുപ്പിച്ചത്. ബിജെപി കല്യാണ്‍ ജില്ലാ അധ്യക്ഷന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
കോണ്‍ഗ്രസ് നേതാവ് പങ്കുവച്ച ചിത്രത്തില്‍ പ്രധാനമന്ത്രി മോദി സാരി ഉടുത്തിരിക്കുന്നതായി കാണിച്ചിരുന്നു. ഇതാണ് ബിജെപി പ്രവര്‍ത്തകരെ അക്രമത്തിന് പ്രകോപിപ്പിച്ചത്. ചിത്രത്തോടൊപ്പം ഒരു ഗാനവും പങ്കുവെച്ചിട്ടുണ്ടെന്നും അത് അപമാനകരവുമാണെന്ന് ബിജെപി ആരോപിച്ചു. ‘ഭാരത ജനതാ പാര്‍ട്ടിക്ക് വാഴട്ടെ!’ കോണ്‍ഗ്രസ് നേതാവിനെ പിങ്ക് സാരി അണിയിച്ച ശേഷം പ്രവര്‍ത്തകര്‍ ആര്‍ത്തുവിളിച്ചു