Connect with us

National

പാർലിമെന്റ് സമ്മേളനം: ലോക്സഭാ സ്പീക്കർ വിളിച്ച സർവകക്ഷി യോഗം ഇന്ന്

നാളെ രാജ്യസഭയിലെ വിവിധ പാർട്ടി നേതാക്കളുടെ യോഗം ചെയർമാൻ വെങ്കയ്യ നായിഡുവും വിളിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡൽഹി | തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി ലോക് സഭാ സ്പീക്കർ ഓം ബിർള വിളിച്ച സർവകക്ഷി യോഗം ഇന്ന് ചേരും. യോഗത്തിൽ സഭയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ ബിർള രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ തേടും.നാളെ രാജ്യസഭയിലെ വിവിധ പാർട്ടി നേതാക്കളുടെ യോഗം ചെയർമാൻ വെങ്കയ്യ നായിഡുവും വിളിച്ചിട്ടുണ്ട്.

പാർലിമെന്റിന്റെ വർഷകാല സമ്മേളനം ഓഗസ്റ്റ് 12 വരെ തുടരും. പ്രസിഡന്റ് തിരഞ്ഞെടുപ്പും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും ഈ കാലയളവിൽ നടക്കുന്നതിനാൽ സമ്മേളനം ഏറെ പ്രധാനമാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് തിങ്കളാഴ്ചയും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്ത മാസം 6 നുമാണ്.

Latest