ഫലസ്തീന്‍ വിഷയത്തില്‍ രാഷ്ട്രീയമായി ഒറ്റപ്പെടുന്നതിനിടെ കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ച ഐക്യദാര്‍ഢ്യ റാലിയില്‍ നിന്ന് ശശി തരൂരിനെ വെട്ടി. ഐക്യദാര്‍ഢ്യ റാലിയില്‍ വര്‍ക്കിംഗ് കമ്മിറ്റിയംഗമായ തരൂരിനെ പങ്കെടുപ്പിക്കില്ലെന്ന സൂചനയാണ് കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്നത്. പരിപാടിയിലെ പ്രഭാഷകരില്‍ തരൂരിന്റെ പേര് ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല.
–
കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ അധ്യക്ഷനാകുന്ന പരിപാടിയുടെ ഉദ്ഘാടകന്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സ്വാദിഖലി തങ്ങള്‍, ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് പ്രധാന പ്രഭാഷകര്‍. ഇതിന് പുറമെ വിവിധ മത- സാമുദായിക സംഘടനാ നേതാക്കളെയും സാംസ്‌കാരിക നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
വീഡിയോ കാണാം
---- facebook comment plugin here -----