Kerala
പാലക്കാട്ട് പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നു; അന്വേഷണത്തിന് ടാസ്‌ക് ഫോഴ്‌സിനെ നിയോഗിക്കാന്‍ നിര്‍ദേശം
ടാസ്‌ക് ഫോഴ്സ് എ ഐ ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍. മൂന്ന് ദിവസത്തിനുള്ളില്‍ ടാസ്‌ക് ഫോഴ്സ് രൂപവത്കരിച്ച് മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണം.
തിരുവനന്തപുരം | പാലക്കാട് ജില്ലയിലെ ചില ഭാഗങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പോക്‌സോ കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് ദൗത്യ സംഘത്തെ നിയോഗിക്കാന്‍ നിര്‍ദേശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജില്ലയിലെ വാളയാര്‍, കൊല്ലങ്കോട്, മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് പോക്സോ കേസുകള്‍ താരതമ്യേന കൂടുതലായി റിപോര്‍ട്ട് ചെയ്തത്.
എ ഐ ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്സ് രൂപവത്കരിക്കാനാണ് നിര്‍ദേശം. മൂന്ന് ദിവസത്തിനുള്ളില്‍ ടാസ്‌ക് ഫോഴ്സ് രൂപവത്കരിച്ച് മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണ റിപോര്‍ട്ട്, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിക്കണം. ജില്ലാ ജനജാഗരണ്‍സമിതി, ജില്ലാ വനിതാ സെല്‍, സഖി, ജില്ലാ ചൈല്‍ഡ് ആന്റ് വെല്‍ഫയര്‍ ഓഫീസര്‍, വനിതാ സംഘടനകളുടെ പ്രതിനിധി എന്നിവര്‍ ടാസ്‌ക് ഫോഴ്സിലുണ്ടാവും.
സ്മാര്‍ട്ട് ഫോണുകളുടെയും മറ്റും അമിതമായ ഉപയോഗം കുട്ടികളുടെ സ്വഭാവത്തിലും പ്രതികരണത്തിലും മാനസിക നിലയിലും വരുത്തുന്ന മാറ്റങ്ങള്‍, വിവിധ സാമൂഹിക പശ്ചാത്തലത്തില്‍ വളരുന്ന കുട്ടികളില്‍ ഇവയുടെ ഉപയോഗമുണ്ടാക്കുന്ന പ്രത്യാഘാതം തുടങ്ങിയവ ടാസ്‌ക് ഫോഴ്സിന്റെ അന്വേഷണ പരിധിയില്‍ വരും. വാളയാര്‍ പോലുള്ള പ്രദേശങ്ങള്‍ വ്യാവസായിക മേഖലക്ക് അടുത്തായതിനാല്‍ മാതാപിതാക്കള്‍ കുട്ടികളെ വീട്ടില്‍ തനിച്ചാക്കി ജോലിക്കു പോകുന്ന സാഹചര്യമുണ്ടെന്നാണ് വിലയിരുത്തല്‍.
Content Highlights:
The number of POCSO cases reported in the Palakkad district has seen a significant rise recently. In response to this situation, higher authorities have directed the immediate formation of a specialized task force. This dedicated team will strictly monitor and expedite the investigation process.





