From the print
ട്രംപിന്റെ 'ഫൗള്‍ പ്ലേ'
യു എസ് പ്രസിഡന്റ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സസ്‌പെന്‍ഷന്‍ ഒരു വര്‍ഷത്തേക്ക് നീട്ടിവെക്കാന്‍ ഫിഫ തീരുമാനിച്ചത്. അസാധാരണ നടപടിക്കെതിരെ പ്രതിഷേധവുമായി ബെല്‍ജിയം ടീം രംഗത്തെത്തി.
വാഷിങ്‌ടണ്‍ | ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട്, റെഡ് കാര്‍ഡ് ലഭിച്ച യു എസ് സ്‌ട്രൈക്കര്‍ ഫ്‌ലോറിയന്‍ ബാലഗന് ബെല്‍ജിയത്തിനെതിരായ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ കളിക്കാന്‍ ഫിഫയുടെ പച്ചക്കൊടി. യു എസ് പ്രസിഡന്റ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സസ്‌പെന്‍ഷന്‍ ഒരു വര്‍ഷത്തേക്ക് നീട്ടിവെക്കാന്‍ ഫിഫ തീരുമാനിച്ചത്. അസാധാരണ നടപടിക്കെതിരെ പ്രതിഷേധവുമായി ബെല്‍ജിയം ടീം രംഗത്തെത്തി. ഇന്‍ഫന്റീനോയുമായി സംസാരിച്ചതായി സ്ഥിരീകരിച്ച ട്രംപ്, പുനഃപരിശോധന ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും വിലക്ക് റദ്ദാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പറഞ്ഞു.
തീരുമാനത്തിനെതിരെ യൂറോപ്യന്‍ ഫുട്ബോള്‍ ഭരണസമിതിയായ യുവേഫയും രംഗത്തെത്തി. ഇത് അവിശ്വസനീയവും ന്യായീകരിക്കാനാകാത്തതുമായ തീരുമാനമാണെന്ന് യുവേഫ വിമര്‍ശിച്ചു. ട്രംപിന്റെ സമര്‍ദത്തെ തുടര്‍ന്ന് ബാലഗന്റെ ഒരു മത്സരത്തിലെ വിലക്ക് നീട്ടിയ ഫിഫയുടെ തീരുമാനം ലക്ഷ്മണരേഖ ലംഘിക്കുന്നതാണ്. ചിലപ്പോള്‍ നിയമങ്ങള്‍ വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാകാറുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ അതില്ല. നിയമങ്ങളുടെ നിഷ്പക്ഷത അവയുടെ കാവല്‍ക്കാര്‍ തന്നെ ഉറപ്പ് നല്‍കുന്നില്ലെങ്കില്‍ കളിയുടെ സമഗ്രത ഇല്ലാതാകുകയും വിശ്വാസ്യത തകരുകയും ചെയ്യും- യുവേഫ പറഞ്ഞു.
ലോകകപ്പിനെ ദോഷകരമായി ബാധിക്കുന്ന വളരെ മോശമായൊരു തീരുമാനമെന്നായിരുന്നു നോര്‍വേ കോച്ച് സ്റ്റാലെ സോല്‍ബാക്കന്റെ പ്രതികരണം.
Content Highlights:
Former US President Donald Trump faces heavy scrutiny over his latest controversial political maneuvers and campaign strategies. Critics allege foul play as political tensions escalate ahead of the crucial upcoming elections. The unfolding developments have sparked intense debate across the global political landscape.



