Connect with us

Articles

എ ഐ വരക്കുന്ന പുതിയ ഭൂപടം

ഒരു കാലത്ത് തങ്ങളുടെ ആധിപത്യവും ശക്തിയും തെളിയിക്കാനും വര്‍ധിപ്പിക്കാനും രാഷ്ട്രങ്ങള്‍ കാഴ്ചവെച്ചിരുന്നത് ആയുധക്കോപ്പുകളും സ്വാധീനങ്ങളുമായിരുന്നുവെങ്കില്‍ തത്്സ്ഥിതി പുതിയ കാലത്ത് മാറിയിരിക്കുന്നു. നിര്‍മിത ബുദ്ധിയിലുള്ള ആഗോള മത്സരം ഇതിനകം തന്നെ ലോകത്തെ പ്രധാന ചേരികളായി തിരിച്ചു തുടങ്ങിയിട്ടുണ്ട്.

Published

|

Last Updated

ചൈനക്കും അമേരിക്കക്കും എ ഐ മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള അവസരം നല്‍കരുതെന്ന ജര്‍മന്‍ ചാന്‍സിലര്‍ ഫ്രെഡ്രിക്ക് മെര്‍സിന്റെ ആഹ്വാനവും പബ്ലിക് ഡിജിറ്റല്‍ പ്രോജക്ടുകളില്‍ യൂറോപ്യന്‍ കമ്പനികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നുള്ള ഫ്രഞ്ച് പ്രിസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ആവശ്യവും വരും കാലത്തേ ലോകത്തിന്റെ ചിത്രം വരച്ച് കാണിക്കുന്നുണ്ട് .

ഒരു കാലത്ത് തങ്ങളുടെ ആധിപത്യവും ശക്തിയും തെളിയിക്കാനും വര്‍ധിപ്പിക്കാനും രാഷ്ട്രങ്ങള്‍ കാഴ്ചവെച്ചിരുന്നത് ആയുധക്കോപ്പുകളും സ്വാധീനങ്ങളുമായിരുന്നുവെങ്കില്‍ തത്്സ്ഥിതി പുതിയ കാലത്ത് മാറിയിരിക്കുന്നു. നിര്‍മിത ബുദ്ധിയിലുള്ള ആഗോള മത്സരം ഇതിനകം തന്നെ ലോകത്തെ പ്രധാന ചേരികളായി തിരിച്ചു തുടങ്ങിയിട്ടുണ്ട്. ചൈനയും അമേരിക്കയും മത്സര ബുദ്ധിയോടെ അതിവേഗം കുതിച്ചു കൊണ്ടിരിക്കുമ്പോള്‍, യൂറോപ്പും മറ്റു വികസിത രാജ്യങ്ങളും ചെറുതല്ലാത്ത രീതിയിൽ എ ഐയുടെ പുതിയ സാധ്യതകള്‍ കണ്ടെത്തുന്നുണ്ട്.
എ ഐ മേഖലയിലെ കഴിവുറ്റ പ്രതിഭകള്‍, മൂലധനം, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍, അത്യാധുനിക മോഡലുകള്‍, വ്യവസായ അടിസ്ഥാനത്തിലുള്ള ഉപയോഗം തുടങ്ങി മുഴുവന്‍ എ ഐ മേഖലകളിലും ചൈനയും യു എസ്സും ഘടനാപരമായ മുന്നേറ്റം തന്നെ നടത്തുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ലോകത്തിലെ പ്രമുഖ മെഷീന്‍ ലേര്‍ണിംഗ് ഗവേഷകരില്‍ 70 ശതമാനം പേര്‍ക്കും ജോലി നല്‍കുന്നതും ആഗോള കമ്പ്യൂട്ടിംഗ് ശക്തിയുടെ 90 ശതമാനം കൈവശം വെക്കുന്നതും ഈ രണ്ട് രാജ്യങ്ങളാണ്. കൂടാതെ, മറ്റെല്ലാ രാജ്യങ്ങളും എ ഐ പഠനങ്ങജിലേക്ക് ആകര്‍ഷിക്കുന്ന ആകെ മൂലധനത്തേക്കാള്‍ ഇരട്ടിയാണ് ഈ രണ്ട് രാജ്യങ്ങളിലേക്ക് മാത്രം ഒഴുകി യെത്തുന്നത്. എ ഐ മേഖലയിലെ മുന്നേറ്റം സാധ്യമാകുന്നത് പ്രാവീണ്യമുള്ള വിദഗ്ദ്ധ തൊഴിലാളികളെക്കൊണ്ടോ മികച്ച സർവകലാശാലകള്‍ കൊണ്ടോ മാത്രമല്ല, മറിച്ച് മെച്ചപ്പെട്ട ചിപ്പുകള്‍, ക്ലൗഡ് പ്ലാറ്റ്‌ഫോമുകള്‍, മിതമായ നിരക്കിലുള്ള വൈദ്യുതി ലഭ്യത, ഗണ്യമായ മൂലധന നിക്ഷേപം തുടങ്ങിയ ഘടകങ്ങളെ കൂടി ആശ്രയിച്ചാണ്. ഇത്തരത്തിലുള്ള എ ഐ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത രാഷ്ട്രങ്ങള്‍ പിന്നോട്ടു തള്ളപ്പെടുക മാത്രമല്ല, മറിച്ച് വന്‍കിട രാഷ്ട്രങ്ങളുടെ അടിമകളായി തീരേണ്ട സ്ഥിതി കൂടി സംജാതമായി വരുകയും ചെയ്യുന്നു.

അമേരിക്കന്‍ ആധിപത്യം
നിര്‍മിത ബുദ്ധിയുടെ നിർണായകമായ പല മേഖലകളിലും നിലവില്‍ അമേരിക്ക ആധിപത്യം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 5,427 ഡാറ്റാ സെന്ററുകള്‍ സ്വന്തമായി അവര്‍ കൈവശം വെക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അവരുടെ മൊത്തം ഇരട്ടിയെക്കാളും വരുമിത്. സ്വകാര്യ മൂലധന നിക്ഷേപത്തിന്റെ കാര്യത്തിലും വലിയ മുന്നേറ്റം യു എസ് തുടരുന്നുണ്ട്. സ്വകാര്യ മേഖലയില്‍ നിന്ന് അമേരിക്കന്‍ എ ഐ കമ്പനികളിലേക്ക് എത്തുന്ന നിക്ഷേപം ചൈനയുടെ 23 ഇരട്ടിയിലധികമാണെന്നത് ശ്രദ്ധേയമാണ്. ജനറേറ്റീവ് എ ഐ മേഖലയിലുള്ള അമേരിക്കയുടെ ഇന്‍വെസ്റ്റ്‌മെന്റ് ചൈനയുടെയും യൂറോപ്പിന്റെയും ആകെത്തുകയെക്കാള്‍ ഇരട്ടിയാണ്.

ഒപ്പമോടുന്ന ചൈന
അതെസമയം, പഠന പ്രസിദ്ധീകരണങ്ങളുടെയും അവയെ മറ്റ് ഗവേഷകര്‍ ഉപയോഗപ്പെടുത്തുന്നതിന്റെയും പേറ്റന്റുകളുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ചൈനയാണ് മുന്‍തൂക്കം നിൽക്കുന്നത്. അത്യാധുനിക മോഡലുകള്‍ക്ക് മാത്രമാണ് അമേരിക്ക പെറ്റന്റുകള്‍ സ്വായത്തമാക്കുന്നതെന്ന വാദമുണ്ടെങ്കിലും, രണ്ട് രാജ്യങ്ങളും തമ്മിലുള്ള വളര്‍ച്ചയിലെ അന്തരം വളരെയധികം കുറഞ്ഞുവന്നിട്ടുണ്ട്. 2025ല്‍ ചൈന നിർമിച്ചെടുത്ത പ്രധാനപ്പെട്ട എ ഐ മോഡലുകളുടെ എണ്ണം 35 ഉം അമേരിക്കയുയുടേത് 59 മാണ്. അതെസമയം, ഏറ്റവും കൂടുതല്‍ ഗവേഷകര്‍ ഉദ്ധരിക്കപ്പെടുന്ന പ്രബന്ധങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍, ചൈനയുടെ സ്ഥാനം 2023ലെ 33 ശതമാനത്തില്‍ നിന്ന് 2024 ല്‍ 41ലേക്ക് ഉയര്‍ന്നിട്ടുണ്ട്.

യൂറോപ്പിന് വില്ലനാകുന്ന എ ഐ
എ ഐ മേഖലയിലെ വളര്‍ച്ചയില്‍ യൂറോപ്പ് വളരെയധികം പിന്തള്ളപ്പെട്ടിട്ടുണ്ട് എന്നു പറയല്‍ അസാധ്യമാണ്. എങ്കിലും യൂറോപ്യൻ നേതാക്കള്‍ അവകാശപ്പെടുന്ന ശക്തിയൊന്നും യൂറോപ്പ് കൈവരിച്ചിട്ടില്ല എന്നത് യാഥാർഥ്യമാണ്. പുതിയ കണ്ടുപിടുത്തങ്ങളെക്കാളും ഗവേഷണങ്ങളെക്കാളും എ ഐ റെഗുലേഷന്‍സ് നിര്‍മിക്കുന്നതിനാണ് യൂറോപ്പ് പ്രാധാന്യം നല്‍കുന്നത്. “EU AI ആക്ട്’ പോലുള്ളവ അതിനുദാഹരണമാണ്. യൂറോപ്പിനെ മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍, ബ്രിട്ടന്‍ അടക്കമുള്ള രാഷ്ട്രങ്ങളില്‍ പ്രസിദ്ധ ടെക് യൂനിവേഴ്സിറ്റികളുടെയും ഗവേഷകരുടെയും സാന്നിധ്യം വളരെ മികച്ചതാണ്. ലോകത്തെ മുന്‍നിര കമ്പനികളായ ഹെല്‍സിംഗ്, മിസ്ട്രല്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം യൂറോപ്പിന്റെ എ ഐ മേഖലയിലെ വളര്‍ച്ചയെ ത്വരിതഗതിയിലാക്കുന്നുണ്ട്. എന്നിരുന്നാലും മത്സരാധിഷ്ഠിത ബിസിനസ്സ് മേഖലയിലേക്ക് തങ്ങളുടെ ഗവേഷണങ്ങളെ മാറ്റുന്നതില്‍ വേണ്ടത്ര വിജയം കൈവരിച്ചിട്ടില്ല എന്ന് തന്നെ പറയാം .
യൂറോപ്പില്‍ നിന്ന് ഉയര്‍ന്നുവന്ന പല സ്റ്റാര്‍ട്ടപ്പുകളും മൂലധന സ്വരൂപണത്തിനും മെച്ചപ്പെട്ട ഉപപോക്താക്കളെ കണ്ടെത്തുന്നതിനുമൊക്കെയായി അമേരിക്കയിലേക്ക് പറിച്ചുനടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. യൂറോപ്പിലെ പ്രമുഖരായ ഗവേഷകരിലധികവും യു എസ്സില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി അവിടെ തന്നെ പ്രഫഷനല്‍ ജീവിതവും നയിക്കുന്നവരാണ്.
വിദഗ്ധരുടെ അഭിപ്രായ പ്രകാരം ചാറ്റ് ജി പി ടി അടക്കമുള്ള അമേരിക്കന്‍ മോഡലുകളോട് മത്സരിക്കാന്‍ ശേഷിയുള്ള ഒരേയൊരു യൂറോപ്യന്‍ മോഡല്‍ മിസ്ട്രല്‍ മാത്രമാണെന്നതാണ്. ഇത് യൂറോപ്പിന്റെ എ ഐ സാങ്കേതിക സ്വാതന്ത്ര്യത്തിനു മുമ്പിൽ നിർണായക വെല്ലുവിളിയാണ് ഉയർത്തുന്നത്.
GAIA-X പ്രൊജക്ട് നിലവിലെ യൂറോപ്പിന്റെ പരിമിതികളെക്കുറിച്ച് തുറന്നുകാട്ടുന്നുണ്ട്. 2019ല്‍ മുന്നോട്ടുവെച്ച ഫ്രാന്‍കോ- ജര്‍മന്‍ ക്ലോഡ് പദ്ധതിയുടെ ഭാഗമായ ഇത്, യൂറോപ്യന്‍ രാജ്യങ്ങളുടെ ഡിജിറ്റല്‍ പരമാധികാര സംരക്ഷണത്തിനുള്ള നിർണായക ചുവടുവെപ്പായാണ് കണക്കാക്കുന്നത്. പക്ഷെ, പ്രായോഗികമായി പദ്ധതി നടപ്പാക്കുന്നതില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വലിയ വിലങ്ങുതടിയായി മാറിയിട്ടുണ്ട്. ഇന്ന് നിലവില്‍ യൂറോപ്യന്‍ ക്ലോഡ് ദാതാക്കള്‍ക്ക് ആഗോള മാര്‍ക്കറ്റിന്റെ ചെറിയ ഒരു വിഹിതം മാത്രമാണുള്ളത്. മാത്രമല്ല, ഈ പങ്ക് ക്രമാതീതമായി വളരുന്നതിന് പകരം ചുരുങ്ങുന്ന കാഴ്ചയാണ് കാണുന്നത് .

ഏഷ്യയും നിര്‍മിത ബുദ്ധിയും
യു എസ്സിനും ചൈനക്കുമപ്പുറത്ത് നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍ എ ഐ മേഖലയിലേക്ക് ചുവടെടുത്തുവെച്ചിട്ടുണ്ട്. സൗത്ത് കൊറിയയും തായ്്വാനും മികച്ച ഉദാഹരങ്ങളാണ്. എ ഐ ചിപ്പ് മേഖലയില്‍ ഈ രാജ്യങ്ങല്‍ ഒരു കുതിച്ചുച്ചാട്ടം തന്നെ നടത്തിയിരിക്കുന്നു. ബ്രിട്ടനെക്കാളും മുകളിലാണ് ചിപ്പ് മേഖലയില്‍ ഇവരുടെ സ്ഥാനം.
ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിര്‍മിതാക്കളായ തായ്്വാന്‍ സെമികണ്ടക്ടര്‍ കമ്പനി സൗത്ത് കൊറിയയുടെ സാംസംഗ് ഇലക്ള്‍ട്രോണിക്സും എസ് കെ ഹൈനിസും പ്രധാന പങ്കാണ് സാകേതിക മേഖലയിലുള്ള ഈ രാജ്യങ്ങളുടെ വളര്‍ച്ചയില്‍ വഹിച്ചിട്ടുള്ളത്. നിലവില്‍ ഏകദേശം 1.8 ട്രില്ല്യൺ ഡോളര്‍ വിപണി മൂല്യമുള്ള ടി എസ് എം സി ലോകത്തിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നാണ്. സാംസംഗ്, എസ് കെ കമ്പനികള്‍ ഏകദേശം 1.5 ട്രില്ല്യണ് ഡോളറിന്റെ മൂല്യവും കൈവശം വെക്കുന്നുണ്ട്. അതായത്, “സ്റ്റോക്ക് യൂറോപ്പ് 600′ സൂചികയിലെ എല്ലാ ടെക്നോളജി സ്റ്റോക്കുകളുടെയും സംയോജിത മൂല്യം 1.4 ട്രില്യന്‍ ഡോളര്‍ നിലനിര്‍ത്തുമ്പോഴാണ് തായ്്വാന്‍ ഉത്തര കൊറിയ കമ്പനികളുടെ മൂല്യം എടുത്തുകാണിക്കുന്നത് .

തുറക്കുന്ന സാധ്യതകള്‍
യൂറോപ്പ് എ ഐ നിയന്ത്രണങ്ങള്‍ രൂപീകരിക്കുന്നതിലും സാമ്പത്തിക സേവനങ്ങളിലും കൂടുതല്‍ ശ്രദ്ധ നല്‍കുമ്പോള്‍ ഏഷ്യ ഹാർഡ്്വെയര്‍ ഫൗണ്ടേഷനുകളില്‍ ഇന്ന് പരമാവതി അവസരങ്ങളെ മുതലെടുക്കുന്നു. ഇവിടെയാണ് വളര്‍ന്നുവരുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ വരുന്നത്. അമേരിക്കയുടെതയും ചൈനയുടെയും കൂടെ മറ്റ് ഇടത്തരം രാജ്യങ്ങള്‍ക്ക് നേരിട്ട് മത്സരിക്കല്‍ സാധ്യമല്ല. കാരണം, അവര്‍ കൈവശം വെക്കുന്നതു പോലെ വലിയൊരു സംവിധാനം പെട്ടെന്ന് കെട്ടിപ്പടുക്കുക എളുപ്പമല്ല, എന്നാല്‍ ഇത്തരം രാജ്യങ്ങള്‍ ഒരുമിച്ചു ചേര്‍ന്നാല്‍ വലിയ മുന്നേറ്റം സാധ്യമാകും. ഡാറ്റ സെന്ററുകളുടെ അവിഭാജ്യ ഘടകമാണ് ഇലക്ട്രിസിറ്റി . തുര്‍ക്കിയിലെ ഇലെക്ട്രിസിറ്റി ചിലവിനേക്കാളും മൂന്നിരട്ടിയോളം വരും യൂറോപ്പിലെ കറന്റ്ചിലവ്. അത് കൊണ്ട് തന്നെ ടാറ്റ സെന്ററുകള്‍ക്ക് തുര്‍ക്കിയെ കൂടുതല്‍ വിപുലപ്പെടുത്തുന്നത് വലിയ മുന്നേറ്റത്തിന് കാരണമായേക്കും. അത്തരത്തില്‍ ഓരോ രാജ്യത്തെയും തിരഞ്ഞെടുത്ത് പ്രാധാന്യം നല്‍കുമ്പോള്‍ പ്രതിസന്തിയെ മറികടക്കാന്‍ സഹായകമാകുന്നു .

വിടവുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍
എ ഐ വിടവുകള്‍ സൃഷ്ടിക്കുന്നത് കേവലം സാമ്പത്തിക അന്തരം മാത്രമല്ല, ഓരോ രാജ്യത്തിന്റെയും പരമാധികാരത്തിനും സുരക്ഷക്കും മുമ്പിലുള്ള ഭീഷണിയാണ് പ്രതിഫിക്കുന്നത്. അമേരിക്കയോ ചൈനയോ എപ്പോഴെങ്കിലും ഒരു രാജ്യത്തിന് അവരുടെ പ്രദേശത്തു ഹോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള എ ഐ സംവിധാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയാല്‍, തുടര്‍ന്ന് വരുന്ന പ്രതിസന്ധികള്‍ ഒരുപക്ഷെ പ്രതീക്ഷിക്കാവുന്നതിലും അപ്പുറത്താകും.

എ ഐ സമീപിക്കുന്ന ഇന്ത്യ
ഇന്ത്യക്കു വേണ്ട വിധം എ ഐ മേഖലയില്‍ സ്ഥാനംഉറപ്പിക്കാന്‍ നിലവില്‍ സാധ്യമായിട്ടില്ലയെങ്കിലും, രാജ്യത്തിന്റെ കരുത്തായ ഭീമമായ ഐ ടി പ്രതിഭകളുടെ ലഭ്യതയും വലിയ ആഭ്യന്തര വിപണിയും ഡിജിറ്റല്‍ ഇന്ത്യ വിപ്ലവത്തിലൂടെ സാധിച്ചെടുക്കുന്ന ഡാറ്റകളും കൃത്യമായി മുതലെടുക്കുകയാണെങ്കില്‍ വിപ്ലവം സൃഷ്ടിക്കാന്‍ സാധിക്കും. യു എസ് കമ്പനികള്‍ അവരുടെ ലാഭത്തിന് വേണ്ടിയും ചൈന അവരുടെ സര്‍ക്കാറിന്റെ നിയന്ത്രണത്തിന് വേണ്ടിയും എ ഐ ഉപയോഗിക്കുമ്പോള്‍, ഇന്ത്യ “സാമൂഹിക പുരോഗതിക്ക് വേണ്ടിയുള്ള എ ഐ’ എന്ന മൂന്നാമതൊരു ബദല്‍ ലോകത്തിന് മുന്നില്‍ വെക്കണം. എ ഐ മേഖലയിലെ വളര്‍ച്ചക്കായി ടാറ്റ ഉള്‍പ്പടെയുള്ള കമ്പനികളുമായുള്ള സര്‍ക്കാറിന്റെ സഹകരണവും 10,000 കോടിയിലധികം രൂപ മൂല്യമുള്ള പദ്ധതികളും വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.

Content Highlights: The global landscape is shifting from traditional military power to dominance in Artificial Intelligence. Currently, the United States and China lead significantly, controlling essential resources like computing power and investment. This race creates disparities, threatening the sovereignty of nations lacking AI infrastructure while offering opportunities in hardware and niche applications for others.

---- facebook comment plugin here -----

Latest