Connect with us

Kerala

സ്വര്‍ണ പണയ സ്ഥാപനത്തില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയെന്ന് ആരോപണം; ആത്മഹത്യക്ക് ശ്രമിച്ച രണ്ട് ജീവനക്കാരികളില്‍ ഒരാള്‍ മരിച്ചു

സ്ഥാപനത്തില്‍ രണ്ട് ജീവനക്കാരും ചേര്‍ന്ന് ഏകദേശം 50 ലക്ഷത്തോളം രൂപയുടെ തിരിമറി നടത്തി എന്നായിരുന്നു ആരോപണം ഉയര്‍ന്നത്

Published

|

Last Updated

തിരുവനന്തപുരം |  സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറി നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളില്‍ഒരാള്‍ മരിച്ചു. വെങ്ങാനൂര്‍ സ്വദേശി അഞ്ജു (28) ആണ് മരിച്ചത്.

വെങ്ങാനൂര്‍ നെല്ലിവിള സൂര്യ ഫിനാന്‍സിലെ ജീവനക്കാരാണ് ഇരുവരും. സ്ഥാപനത്തില്‍ രണ്ട് ജീവനക്കാരും ചേര്‍ന്ന് ഏകദേശം 50 ലക്ഷത്തോളം രൂപയുടെ തിരിമറി നടത്തി എന്നായിരുന്നു ആരോപണം ഉയര്‍ന്നത്. കഴിഞ്ഞ 30നാണ് ഓഫീസിനുള്ളില്‍ വച്ച് രണ്ടുപേരും ഒരുമിച്ച് വിഷം കഴിച്ചത്. ഷേക്ക് വാങ്ങിയതിന് ശേഷം അതില്‍ എലിവിഷം ചേര്‍ത്ത് കഴിക്കുകയായിരുന്നുവെന്നാണ് വിവരം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ജുവിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. അഞ്ജുവിന് ഒപ്പം വിഷം കഴിച്ച സഹപ്രവര്‍ത്തകയ്ക്ക് വലിയ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അവര്‍ ആശുപത്രി വിട്ടെന്നുമാണ് അറിയുന്നത്

Content Highlights: An employee of Surya Finance in Venganoor died following a suicide attempt over a 50 lakh rupees fraud allegation. The deceased was identified as 28-year-old Anju. She and her colleague consumed rat poison inside the office on June 30, while the colleague has been discharged.

---- facebook comment plugin here -----

Latest