Connect with us

Kerala

പ്രിയദര്‍ശിനി പദ്ധതി വരുമാന നഷ്ടമുണ്ടാക്കുന്നു; വിവിധ ജില്ലകളില്‍ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ബസുകള്‍ ഒന്നടങ്കം സര്‍വ്വീസ് നിര്‍ത്തിവച്ചുകൊണ്ട് ബസുടമകളും ജീവനക്കാരും ജില്ലാ കലക്ട്രേറ്റുകളിലേക്ക് ജൂലൈ 8 ബുധനാഴ്ച മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

Published

|

Last Updated

പത്തനംതിട്ട |  സര്‍ക്കാര്‍ നടപ്പാക്കിയ കെ.എസ്.ആര്‍.ടി.സിയിലെ പ്രിയദര്‍ശിനി സൗജന്യ യാത്ര കാരണം വലിയ തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ജില്ലിയലെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക് . പ്രിയദര്‍ശിനി പദ്ധതി നടപ്പായതില്‍ കേരളത്തിലെ 12000 ബസുകളില്‍ ഏതാണ്ട് 9000 ബസുകളും ഇതിന്റെ പേരില്‍ നഷ്ടം സഹിച്ചുകൊണ്ടാണ് കഴിഞ്ഞ ജൂണ്‍ 15 മുതല്‍ സര്‍വ്വീസ് നടത്തിവരുന്നതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. പ്രതിദിനം 1000 രൂപാ മുതല്‍ 4000 രൂപാ വരെ നഷ്ടം സഹിച്ചാണ് മിക്ക ബസുകളും ഓടിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ പലയിടത്തും ബസുകള്‍ കയറ്റിയിട്ടിരിക്കുകയാണ്. അനേകം തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുകയും മറ്റു ചിലര്‍ക്ക് വേതനം കുറയുകയും ചെയ്യുന്ന അവസ്ഥയാണിപ്പോഴുള്ളത്. ലക്ഷക്ക ണക്കിന് രൂപ മുടക്കി വാങ്ങിയിട്ടുള്ള ബസുകള്‍ക്ക് ഫിനാന്‍സ് അടയ്ക്കാനോ ദൈനംദിന പണികള്‍ തീര്‍ക്കുന്നതിനോ ഉടമകള്‍ക്ക് കഴിയുന്നില്ല. റോഡ് നികുതി പകുതിയായി കുറച്ചത് സ്വാഗതം ചെയ്യുന്നെങ്കിലും നേരിടുന്ന തകര്‍ച്ചയ്ക്ക് ഇത് പരി ഹാരമാകുന്നേയില്ല.

പ്രിയദര്‍ശിനി പദ്ധതി ആരംഭിക്കുന്നതിനു മുന്നോടി യായി സ്വകാര്യ മേഖലയുമായി ഒരു ചര്‍ച്ചയ്ക്കോ ഇത് സംബന്ധിച്ച് വിശദമായ ഒരു പഠനത്തിനോ സര്‍ക്കാര്‍ മുതിര്‍ന്നില്ല. സൗജ്യന്യ യാത്ര ആരംഭിച്ച് മൂന്നാഴ്ച പിന്നിടു മ്പോഴും സര്‍ക്കാര്‍ ഇതേവരെ ഈ പ്രതിസന്ധിക്ക് അയവ് വരുത്തുന്നതിന് ഒരു നട പടിയും സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ഇതില്‍ പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ജൂലൈ 20 മുതല്‍ 25 വരെ സെക്രട്ടറിയേറ്റ് നടയില്‍ ധര്‍ണ്ണ നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

ഇതിനു മുന്നോടിയായി പ്രിയദര്‍ശിനി സര്‍വ്വീസുകള്‍ കൂടുതല്‍ ബാധിക്കുന്ന കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ബസുകള്‍ ഒന്നടങ്കം സര്‍വ്വീസ് നിര്‍ത്തിവച്ചുകൊണ്ട് ബസുടമകളും ജീവനക്കാരും ജില്ലാ കലക്ട്രേറ്റുകളിലേക്ക് ജൂലൈ 8 ബുധനാഴ്ച മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

പത്തനംതിട്ടയില്‍ 8-ാം തീയതി ബുധനാഴ്ച രാവിലെ 10.00 മണിക്ക് പത്തനം തിട്ട മുനിസിപ്പല്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് കല ക്ട്രേറ്റ് പടിക്കല്‍ എത്തി അവിടെവച്ച് ധര്‍ണ്ണയും നടത്തുന്നതാണ്. ഈ മേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലേക്ക് ജൂലൈ 03 ന് പത്തനംതിട്ട സി.ഐ.ടി.യു ഓഫീസില്‍ വച്ച് സംയുക്ത ട്രേഡ് യൂണിയനുകളും ബസ് ഉടമ സംഘടനകളും ചേര്‍ന്നുള്ള ആലോചനായോഗം ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ലാലു മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. സി.ഐ.ടി.യു നേതാവ് കെ.പി. ഉദയഭാനു, ജില്ലാ സെക്രട്ടറി പി. ബി. ഹര്‍ഷകുമാര്‍, ബസ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ സുരേ ന്ദ്രന്‍, ജില്ലാ പ്രസിഡന്റ് അഡ്വ. ആര്‍ മനു തുടങ്ങിയവര്‍ പങ്കെടുത്തു

Content Highlights: Private bus operators in Kerala will launch a strike protesting revenue losses from the KSRTC Priyadarshini scheme. Bus owners claim huge daily losses and will march to district collectorates on July 8. A secretariat dharna is also planned by the federation from July 20 to 25.

---- facebook comment plugin here -----

Latest