Connect with us

FIFA WORLD CUP 2026

പോർച്ചുഗലിനെ കണ്ണീരിലാഴ്ത്തി സ്പെയിൻ ക്വാർട്ടറിൽ; റൊണാൾഡോ യുഗം അവസാനിച്ചു?

91-ാം മിനിറ്റിൽ ഫാബിയൻ റൂയിസും ഫെറാൻ ടോറസും ചേർന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഫെറാൻ ടോറസ് നൽകിയ പാസ് മിഷേൽ മെറിനോ പോർച്ചുഗൽ ഗോൾവലയിൽ എത്തിക്കുകയായിരുന്നു

Published

|

Last Updated

ഡാല്ലസ് | ഫിഫ ലോകകപ്പ് (FIFA World Cup 2026) പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി സ്പെയിൻ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഡാല്ലസിൽ നടന്ന മത്സരത്തിന്റെ നിശ്ചിത സമയം അവസാനിച്ച് ഇഞ്ചുറി ടൈമിൽ മിഷേൽ മെറിനോ നേടിയ തകർപ്പൻ ഗോളിലാണ് ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ സ്പെയിൻ വിജയം ഉറപ്പിച്ചത്. മത്സരത്തിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും സ്പെയിൻ മേധാവിത്വം പുലർത്തിയിരുന്നു. ഇതോടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആറാമത്തേതും അവസാനത്തേതുമായ ലോകകപ്പ് കാമ്പെയ്നാണ് കണ്ണീരോടെ അവസാനിച്ചത്.

മത്സരത്തിലുടനീളം മികച്ചുനിന്ന സ്പെയിൻ നിരയിൽ മൈക്കൽ ഒയാർസബാൽ, ഡാനി ഓൽമോ, ലമീൻ യമാൽ എന്നിവർ പോർച്ചുഗൽ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. എന്നാൽ ഗോൾകീപ്പർ ഡീഗോ കോസ്റ്റ, പ്രതിരോധ താരങ്ങളായ റൂബൻ ഡയസ്, റെനാറ്റോ വെയ്ഗ എന്നിവരുടെ കരുത്തിൽ പോർച്ചുഗൽ 90 മിനിറ്റിലധികം സ്പെയിനെ ഗോൾ നേടുന്നതിൽ നിന്നും തടഞ്ഞുനിർത്തി.

മത്സരം അധികസമയത്തേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് സ്പെയിന്റെ പകരക്കാരായ താരങ്ങൾ കളി മാറ്റിയത്. 91-ാം മിനിറ്റിൽ ഫാബിയൻ റൂയിസും ഫെറാൻ ടോറസും ചേർന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഫെറാൻ ടോറസ് നൽകിയ പാസ് മിഷേൽ മെറിനോ പോർച്ചുഗൽ ഗോൾവലയിൽ എത്തിക്കുകയായിരുന്നു. ഈ തോൽവിയോടെ രണ്ട് പതിറ്റാണ്ടിലേറെയായി പോർച്ചുഗൽ ഫുട്ബോളിനെ നയിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലോകകപ്പ് കിരീടമെന്ന സ്വപ്നം ബാക്കിയാക്കി മടങ്ങേണ്ടി വന്നു.

Also Read‘തോറ്റു മടങ്ങേണ്ടി വന്നതിൽ സങ്കടം, ഇനി ഒരു ലോകപ്പിനില്ല, ഇപ്പോൾ വിരമിക്കാനുമില്ല’: നയം വ്യക്തമാക്കി റൊണാൾഡോ സ്പെയിനിന്റെ പ്രതിരോധ നിര ഈ ടൂർണമെന്റിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല എന്ന റെക്കോർഡും നിലനിർത്തി. ക്വാർട്ടറിൽ യു എസ് എ അല്ലെങ്കിൽ ബെൽജിയം ടീമുകളിൽ ഒന്നിനെയാണ് സ്പെയിൻ നേരിടുക.

 

Content Highlights:
Spain booked their place in the FIFA World Cup 2026 quarter-finals with a dramatic 1-0 victory over Portugal. Mikel Merino scored the stoppage-time winner in Dallas. The heartbreaking defeat officially marked the end of Cristiano Ronaldo’s sixth and final FIFA World Cup campaign.

Latest