Connect with us

Kerala

അതിതീവ്ര മഴ; വയനാട്, കോഴിക്കോട് ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകം.

Published

|

Last Updated

വയനാട്/കോഴിക്കോട് | അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. പുഴയിലോ, വെള്ളക്കെട്ടിലോ ആളുകള്‍ ഇറങ്ങാന്‍ പാടില്ല. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണ്‍വാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്‌റസകള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്, കനത്ത മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടത്, അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പ് എന്നിവ കണക്കിലെടുത്താണ് അവധിയെന്ന് ഉത്തരവില്‍ വ്യക്തമാക്കി. എന്നാല്‍, യൂനിവേഴ്‌സിറ്റി പരീക്ഷകള്‍, പി എസ് സി പരീക്ഷകള്‍ എന്നിവ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും.

Content Highlights:
Heavy rain alerts have prompted authorities to declare a holiday for all educational institutions in Wayanad and Kozhikode districts tomorrow. The decision aims to ensure student safety amid severe weather conditions. Residents are advised to stay vigilant as the weather department predicts more rain.

 

Latest