Kerala
കള്ളാടി ദുരന്തം: കുറ്റകരമായ അനാസ്ഥയുണ്ടായോ എന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
ദുരന്തബാധിതരായ ആശ്രിതർക്ക് അടിയന്തര ധനസഹായം ലഭ്യമാക്കാൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം | വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണടിച്ചിൽ ദുരന്തത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. നിലവിൽ രക്ഷാപ്രവർത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ പേരെയും പുറത്തെടുക്കാൻ അടിയന്തരമായ നടപടികൾ ആവശ്യമാണ്. സർക്കാരിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷ നേതാവ് പിന്തുണ അറിയിച്ചു. ദുരന്തത്തിൽ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി പിണറായി വിജയൻ പറഞ്ഞു.

Also Read‘ജീവിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കാനാവുന്നില്ല’; നടുക്കുന്ന അനുഭവം പങ്കുവെച്ച് കള്ളാടി ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ദമ്പതികൾ ദുരന്തബാധിതരായ ആശ്രിതർക്ക് അടിയന്തര ധനസഹായം ലഭ്യമാക്കാൻ സർക്കാർ തയ്യാറാകണം. പരിക്കേറ്റവർക്ക് സർക്കാർ സൗജന്യമായി വിദഗ്ദ്ധ ചികിത്സയും അതോടൊപ്പം അടിയന്തര ധനസഹായവും ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് വീഴ്ചയും കുറ്റകരമായ അനാസ്ഥയും ഉണ്ടായിട്ടുണ്ടോ എന്ന ഗൗരവപൂര്‍വ്വമായ പരിശോധന ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
Content Highlights:
Opposition leader Pinarayi Vijayan expressed deep grief over the tragic Meppadi Kalladi tunnel landslide disaster. He offered full support to the government and disaster management team for ongoing rescue operations. He demanded immediate financial aid and free medical treatment for victims. He also urged a serious investigation into any culpable negligence from the authorities.


