Kerala
പ്രിയദര്‍ശിനി ബസില്‍ നിന്നും തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരുക്ക്
പാലക്കാട് ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം
പാലക്കാട്|കെഎസ്ആര്‍ടിസി പ്രിയദര്‍ശനി ബസില്‍ നിന്നും തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരുക്ക്. ആലത്തൂര്‍ വാനൂര്‍ സ്വദേശി മുഹമ്മദിനാണ് പരുക്കേറ്റത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഒറ്റപ്പാലത്ത് നിന്നും വടക്കഞ്ചേരി വഴി പാണ്ടാംകോടേക്ക് സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ക്കാണ് പരുക്കേറ്റത്.
ബസ് ആയക്കാട് മന്നത്ത് എത്തിയപ്പോള്‍ ബസിന്റെ ഡോര്‍ തുറന്ന് മുഹമ്മദ് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടസമയം ബസില്‍ ഏകദേശം 130ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
തിരക്ക് കാരണം ഡോര്‍ അറിയാതെ തുറന്നതാവാം കണ്ടക്ടര്‍ തെറിച്ചു വീഴാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റ മുഹമ്മദിനെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights:
A KSRTC bus conductor sustained injuries after falling from a moving bus near Alathur. The victim, Muhammad, fell out when the door unexpectedly opened due to heavy crowding. He was rushed to a private hospital in Irattakulam for treatment.


