Kerala
വി എ അരുണ്‍ കുമാറിനെ മാറ്റി; എം വി രാജേഷ് ഐ എച്ച് ആര്‍ ഡിയുടെ പുതിയ ഡയറക്ടര്‍
പൂഞ്ഞാര്‍ ഐ എച്ച് ആര്‍ ഡി കോളജ് പ്രിന്‍സിപ്പലാണ് എം വി രാജേഷ്.
തിരുവനന്തപുരം | വി എ അരുണ്‍ കുമാറിനെ ഐ എച്ച് ആര്‍ ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. പൂഞ്ഞാര്‍ ഐ എച്ച് ആര്‍ ഡി കോളജ് പ്രിന്‍സിപ്പല്‍ എം വി രാജേഷിനെ പുതിയ ഡയറക്ടറായി നിയോഗിച്ചു. ഐ എച്ച് ആര്‍ ഡി പൂര്‍വ വിദ്യാര്‍ഥി കൂടിയാണ് രാജേഷ്.
മൂന്ന് വര്‍ഷം മുമ്പാണ് ഇടത് സര്‍ക്കാര്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാറിനെ ഐ എച്ച് ആര്‍ ഡി ഡയറക്ടര്‍ ഇന്‍ ചാര്‍ജായി നിയമിച്ചത്. എന്നാല്‍, നിയമനം ചോദ്യം ചെയ്ത് പരാതികള്‍ വന്നതോടെ, ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
അരുണ്‍ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് യോഗ്യത മറികടന്ന് പദവിയില്‍ എത്തിയോ എന്ന് അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഐ എച്ച് ആര്‍ ഡി ഡയറക്ടര്‍ സ്ഥാനം സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പദവിക്ക് തുല്യമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
Content Highlights:
M V Rajesh has been appointed as the new director of the Institute of Human Resources Development. He replaces the previous director V A Arun Kumar in this major administrative change. The official order regarding the new appointment has been issued by the authorities.


