Kerala
പാലാക്കാട് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു
കാട്ടുപന്നിയെ പിടികൂടാന്‍ വച്ച വൈദ്യുത ലൈനില്‍ തട്ടിയാണ് ആന ചരിഞ്ഞത്

പാലക്കാട് | മുണ്ടൂര്‍ നൊച്ചുപുള്ളിയില്‍ കാട്ടാന ഷോക്കേറ്റു ചരിഞ്ഞു. 15 വയസ്സ് പ്രായമുള്ള പിടിയാനയെ ആണ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാട്ടുപന്നിയെ പിടികൂടാന്‍ വച്ച വൈദ്യുത ലൈനില്‍ തട്ടിയാണ് ആന ചരിഞ്ഞത്. പുലര്‍ച്ചെ നെല്‍പ്പാടത്താണ് ജഡം കണ്ടെത്തിയത്.
കഴിഞ്ഞദിവസം ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തിയിരുന്നതാണ്.
---- facebook comment plugin here -----