Kerala
തൃശൂരില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു
ബംഗാള്‍ സ്വദേശിയായ സ്വാഭാന്‍ മണ്ഡല്‍ (51) ആണ് മരിച്ചത്.

തൃശൂര്‍| തൃശൂര്‍ കൊരട്ടിയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് സൈക്കിള്‍ യാത്രികന് ദാരുണാന്ത്യം. കൊരട്ടി നയാര പെട്രോള്‍ പമ്പിന്റെ മുന്നില്‍വച്ച് ഇന്ന് പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. ബംഗാള്‍ സ്വദേശിയായ സ്വാഭാന്‍ മണ്ഡല്‍ (51) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ സൈക്കിളില്‍ ഇടിക്കുകയും പിന്നീട് നിര്‍ത്തിയിട്ട ചരക്ക് ലോറിയുടെ പിന്നില്‍ ഇടിക്കുകയുമായിരുന്നു. ഇതിനിടയില്‍ കുടുങ്ങിയാണ് സൈക്കിള്‍ യാത്രികന്‍ മരിച്ചത്.
പാലക്കാട് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍. അപകടത്തില്‍ കാര്‍ യാത്രികര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പാലക്കാട് കള്ളിക്കാട് സ്വദേശികളായ നീത ഫര്‍സിന്‍ , സോറിന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കറുകുറ്റി അപ്പോളോ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----