International
പാക് നടി ഹുമൈറ അസ്ഗര്‍ അപാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കം
കഴിഞ്ഞ ഏഴ് വര്‍ഷമായി അപാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു അസ്ഗര്‍.

കറാച്ചി | പാകിസ്താനില്‍ നടിയെ മരിച്ച നിലയില്‍ കണ്ടെത്തി. നടി ഹുമൈറ അസ്ഗറിനെ (32)യാണ് കറാച്ചിയിലെ ഇത്തിഹാദ് കൊമേഴ്സ്യല്‍ ഏരിയയിലെ ആറാം ഫേസിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. മരണ കാരണം വ്യക്തമല്ല.
വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് വാതില്‍ തകര്‍ത്ത് അകത്തുകയറി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പരിശോധനയില്‍ മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ ഏഴ് വര്‍ഷമായി അപാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയാണ് അസ്ഗര്‍. ഇവര്‍ മാസങ്ങളോളമായി വാടക കൊടുത്തിരുന്നില്ലെന്നും വിവരമുണ്ട്. മരണത്തില്‍ അന്വേഷണം നടന്നുവരികയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ജിന്ന പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.