Connect with us

Kerala

നിപ: അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

രോഗികളോടൊപ്പം സഹായിയായി ഒരാള്‍ മാത്രം മതി.

Published

|

Last Updated

കോഴിക്കോട്| സംസ്ഥാനത്ത് നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. രോഗികളോടൊപ്പം സഹായിയായി ഒരാള്‍ മാത്രം മതി. ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍, ആശുപത്രിയിലെത്തുന്ന രോഗികള്‍, കൂട്ടിരിപ്പുകാര്‍ എന്നിവര്‍ മാസ്‌ക് ധരിക്കണം. ആശുപത്രി സന്ദര്‍ശനത്തിനുശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണമെന്നും ഡിഎംഒ ഡോക്ടര്‍ കെ കെ രാജാറാം പറഞ്ഞു.

പാലക്കാട് ചങ്ങലീരി സ്വദേശി നിപ ബാധിച്ച് മരിച്ച സംഭവത്തില്‍ സമ്പര്‍ക്ക പട്ടികയിലുള്ള അഞ്ച് പേര്‍ പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ കഴിയുകയാണ്. നിലവില്‍ ജില്ലയില്‍ 286 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. പാലക്കാട് ജില്ലയില്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലാകെ മാസ്‌ക് ഉപയോഗിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

Latest