Kerala
ആലുവ പാലത്തില്‍വച്ച് ട്രെയിനിന്റെ അപായ ചങ്ങല വലിച്ച സംഭവം; കാസര്‍കോട് സ്വദേശിക്കെതിരെ കേസെടുത്തു ആര്‍പിഎഫ്
ടിക്കറ്റ് പരിശോധകനാണ് ജീവന്‍ പണയം വെച്ച് പ്രഷര്‍ വാല്‍വ് പുനസ്ഥാപിച്ചത്.

കൊച്ചി| ആലുവ പാലത്തില്‍വച്ച് അനാവശ്യമായി ട്രെയിനിന്റെ അപായ ചങ്ങല വലിച്ച് നിര്‍ത്തിയ സംഭവത്തില്‍ കാസര്‍കോട് സ്വദേശിക്കെതിരെ ആര്‍പിഎഫ് കേസെടുത്തു. ഏറനാട് എക്‌സ്പ്രസിലാണ് യാത്രക്കാരന്‍ ചെയിന്‍ വലിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
പാലത്തിനു മുകളില്‍ ആയതിനാല്‍ ലോക്കോ പൈലറ്റിന് പ്രഷര്‍ വാല്‍വ് പുനസ്ഥാപിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ടിക്കറ്റ് പരിശോധകനാണ് ജീവന്‍ പണയം വെച്ച് പ്രഷര്‍ വാല്‍വ് പുനസ്ഥാപിച്ചത്. കാസര്‍കോട് സ്വദേശിയായ യാത്രക്കാരന്‍ ബാഗ് റെയില്‍വേ സ്റ്റേഷനില്‍ മറന്നുവച്ചതിനെ തുടര്‍ന്നാണ് ട്രെയിനിന്റെ ചങ്ങല വലിച്ചതെന്നാണ് വിവരം.
---- facebook comment plugin here -----