Connect with us

Uae

മധ്യ പൗരസ്ത്യ മേഖലയിൽ ഊർജ മേഖല വൻ കുതിപ്പിൽ

വരുമാനം 68 ശതമാനം വർധിച്ചു.

Published

|

Last Updated

ദുബൈ| മധ്യ പൗരസ്ത്യ ദേശത്ത് ഊർജ വിപണി ശക്തി പ്രാപിച്ചതായി എനർജി ഇൻഡസ്ട്രീസ് കൗൺസിലിന്റെ (ഇ ഐ സി) ഏറ്റവും പുതിയ സർവൈവ് & ത്രൈവ് റിപ്പോർട്ട്. മേഖലയിൽ 90 ശതമാനം ഊർജ കമ്പനികളും 2024ൽ വളർച്ച റിപ്പോർട്ട് ചെയ്തു. വരുമാനം 68 ശതമാനം വർധിച്ചു.
ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നയപരമായ അനിശ്ചിതത്വം, പണപ്പെരുപ്പം, കഴിവുകളുടെ കുറവ് എന്നിവയുമായി ഊർജ വിപണി മല്ലിടുന്ന സമയത്ത് മധ്യ പൗരസ്ത്യ ദേശം കൂടുതൽ ആത്മവിശ്വാസമുള്ള ഗതി പിന്തുടരുന്നു. 2025ൽ കമ്പനികൾ മറ്റൊരു ശക്തമായ വർഷം പ്രവചിക്കുന്നു. അമേരിക്കയിലെ കമ്പനികൾ ശരാശരി 20 ശതമാനം വളർച്ച റിപ്പോർട്ട് ചെയ്തു. യു കെയും അയർലാൻഡും 16 ശതമാനം, കോണ്ടിനെന്റൽ യൂറോപ്പ് 13 ശതമാനം, ഏഷ്യാ പസഫിക് എട്ട് ശതമാനം എന്നിങ്ങനെ പിന്നിലാണ്.

“മിഡിൽ ഈസ്റ്റ് എല്ലാ ഊർജ സാങ്കേതികവിദ്യകളിലും നിക്ഷേപിക്കുകയാണ്’ ഊർജ വ്യവസായത്തിന് ഉത്പന്നങ്ങളും സേവനങ്ങളും നൽകുന്ന കമ്പനികൾക്കായുള്ള ലോകത്തിലെ മുൻനിര വ്യാപാര സംഘടനയായ ഇ ഐ സിയുടെ സിഇഒ സ്റ്റുവർട്ട് ബ്രോഡ്്ലി പറഞ്ഞു. ഹൈഡ്രോകാർബണുകൾ നിർണായകമായി തുടരുന്നു. മേഖലയിലെ ഇ ഐ സി അംഗ കമ്പനികളിൽ 90 ശതമാനത്തിലധികം ഇപ്പോഴും എണ്ണയിലും വാതകത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാൽ പുനരുപയോഗ ഊർജം, ഹൈഡ്രജൻ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയിലേക്കുള്ള നിക്ഷേപത്തിന്റെ വളർച്ച അടുത്തത് സ്വീകരിക്കാനുള്ള സന്നദ്ധത വെളിപ്പെടുത്തുന്നു. മിക്ക പ്രദേശങ്ങളിലും ശരാശരി വളർച്ചാനിരക്ക് എട്ട് ശതമാനത്തിനും 20 ശതമാനത്തിനും ഇടയിൽ കുതിച്ചു.

യു എ ഇയും സഊദി അറേബ്യയും എണ്ണ, വാതക മേഖലകളിൽ മാത്രമല്ല, എ ഐ അധിഷ്ഠിത ലോജിസ്റ്റിക്‌സ്, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ, ക്ലീൻ ടെക്‌നോളജി എന്നിവയിലും വലിയ നീക്കങ്ങൾ നടത്തിയിട്ടുണ്ട്. “യു എ ഇയും സഊദി അറേബ്യയും എണ്ണ, വാതക മേഖലകളിൽ മാത്രമല്ല വിജയിക്കുന്നത്. സാങ്കേതികവിദ്യയുടെ ലഭ്യതയിൽ അവർ യൂറോപ്പിനെയും യു എസിനെയും മറികടക്കുന്നു.’ ബ്രോഡ്്ലി പറഞ്ഞു.

 

 

---- facebook comment plugin here -----

Latest