Connect with us

JACOBITE- ORTHODOX CHURCH ISSUE

സംസ്ഥാന സര്‍ക്കാറിനെതിരെ ഓര്‍ത്തഡോക്‌സ് സഭ

നിയമവാഴ്ച ഉറപ്പുവരുത്താന്‍ ബാധ്യസ്ഥരായ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു സമീപനം ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

കോട്ടയം | കോടതിവിധി തകിടം മറിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന കുറ്റപ്പെടുത്തലുമായി ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍. സര്‍ക്കാറിന്റെ ഇത്തരം നടപടികള്‍ ആശങ്കാജനകമാണെന്നും പൊതുജനാഭിപ്രായം തേടി കോടതി വിധി നടപ്പാക്കുമെന്ന ആശയം നിരുത്തരവാദപരമാണെന്നും സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍തോമ മാത്യൂസ് മൂന്നാമന്‍ തുറന്നടിച്ചു. നിയമവാഴ്ച ഉറപ്പുവരുത്താന്‍ ബാധ്യസ്ഥരായ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു സമീപനം ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓർത്തൊഡോക്സ്- യാക്കോബായ പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് നിയമനിർമാണം നടത്താനുള്ള സർക്കാർ നടപടിയാണ് സഭാധ്യക്ഷനെ ചൊടിപ്പിച്ചത്. കോടതിവിധി ഓർത്തൊഡോക്സ് സഭക്ക് അനുകൂലമാണെങ്കിലും പള്ളി ഏറ്റെടുക്കുന്നത് വലിയ ക്രമസമാധാന പ്രശ്നത്തിന് ഇടയാക്കുമെന്നതിനാലാണ് നിയമ നിർമാണത്തിലേക്ക് സർക്കാർ പോയത്.

Latest