Connect with us

Editors Pick

ChatGPT യിൽ ഇനി അൺലിമിറ്റഡ് സൗജന്യ ചാറ്റുകൾ; പുതിയ മോഡലുകൾ അവതരിപ്പിച്ച് ഓപ്പൺ എഐ

സൗജന്യ ഉപയോക്താക്കൾക്ക് കൂടുതൽ സങ്കീർണ്ണമായ ചോദ്യങ്ങൾ ചോദിക്കുന്നതിനായി ഒരു തിങ്ക് ബട്ടണും പുതിയ അപ്ഡേറ്റിലൂടെ ലഭിക്കും.

Published

|

Last Updated

ന്യൂയോർക്ക് | ഓപ്പൺ എഐ (OpenAI) തങ്ങളുടെ ചാറ്റ് ജിപിടി (ChatGPT) ഉപയോക്താക്കളുടെ ടെക്സ്റ്റ് ചാറ്റ് പരിധികൾ പൂർണ്ണമായും നീക്കം ചെയ്തു. ആഴ്ചയിൽ 100 കോടി സജീവ ഉപയോക്താക്കൾ എന്ന ചരിത്രനേട്ടം കൈവരിച്ചതിന് പിന്നാലെയാണ് കമ്പനിയുടെ ഈ പ്രഖ്യാപനം. സൗജന്യ ഉപയോക്താക്കൾക്കും ചാറ്റ് ജിപിടി ഗോ (ChatGPT Go) ഉപയോഗിക്കുന്നവർക്കും നിലവിലുള്ള ജിപിടി 5.5 (GPT 5.5) മോഡലിന് പകരം പുതിയ ജിപിടി 5.6 ലൂണ (GPT 5.6 Luna) ഡിഫോൾട്ട് മോഡലായി ലഭ്യമാകും.

സൗജന്യ ഉപയോക്താക്കൾക്ക് കൂടുതൽ സങ്കീർണ്ണമായ ചോദ്യങ്ങൾ ചോദിക്കുന്നതിനായി ഒരു തിങ്ക് (Think) ബട്ടണും പുതിയ അപ്ഡേറ്റിലൂടെ ലഭിക്കും. എന്നാൽ ഫയലുകൾ, ചിത്രങ്ങൾ, വോയ്സ്, ഇമേജ് ജനറേഷൻ എന്നിവയ്ക്കുള്ള മുൻപരിധികൾ തുടർന്നും നിലനിൽക്കും.

അതേസമയം പ്ലസ് (Plus), പ്രോ (Pro) സബ്‌സ്‌ക്രൈബർമാർക്കായി കൂടുതൽ കരുത്തുറ്റ ജിപിടി 5.6 സോൾ (GPT 5.6 Sol) മോഡൽ ഓപ്പൺ എഐ അവതരിപ്പിച്ചു. വേഗത്തിലുള്ള ചോദ്യങ്ങൾ, വെബ് റിസർച്ച് (Web Research), ആസൂത്രണം, എഴുത്ത്, തീരുമാനങ്ങൾ എടുക്കൽ എന്നിവയ്ക്കായി ഡിസൈൻ ചെയ്തിരിക്കുന്നതാണ് ഈ മോഡൽ. കുറച്ചുകൂടി വ്യക്തവും ദൃഢവുമായ മറുപടികളാണ് ജിപിടി 5.6 സോൾ നൽകുക. അതേസമയം കോഡെക്സ്, വർക്ക് എന്നിവയിലുപയോഗിക്കുന്ന ജിപിടി 5.6 സോൾ മോഡലിൽ മാറ്റങ്ങളൊന്നുമില്ല.

പ്ലസ്, പ്രോ ഉപയോക്താക്കൾക്ക് മറുപടിയുടെ ആഴം നിശ്ചയിക്കാൻ സഹായിക്കുന്ന തിങ്കിംഗ് സ്ലൈഡർ (Thinking Slider) സവിശേഷതയും ലഭിക്കും. ചോദ്യത്തിന്റെ സങ്കീർണ്ണത അനുസരിച്ച് ഉപയോക്താക്കൾക്ക് ഇത് ക്രമീകരിക്കാം. ആന്തരിക വിലയിരുത്തലുകൾ പ്രകാരം പഴയ ജിപിടി 5.5 ഇൻസ്റ്റന്റ് മോഡലിനേക്കാൾ വസ്തുതാപരമായ തെറ്റുകൾ ജിപിടി 5.6 ലൂണയിൽ 62 ശതമാനവും ജിപിടി 5.6 സോളിൽ 68 ശതമാനവും കുറവാണെന്ന് കമ്പനി അവകാശപ്പെടുന്നു.

പ്ലസ്, പ്രോ ഉപയോക്താക്കൾക്ക് അപ്ഡേറ്റ് ചെയ്ത ജിപിടി 5.6 സോൾ മോഡൽ ലഭ്യമായിത്തുടങ്ങി. മറ്റ് ഉപയോക്താക്കൾക്കുള്ള മാറ്റങ്ങൾ ഈ ആഴ്ച മുതൽ പ്രാബല്യത്തിൽ വരികയും അടുത്ത ആഴ്ചയോടെ എല്ലാവർക്കും പരിധിയില്ലാത്ത ടെക്സ്റ്റ് ചാറ്റുകളും തിങ്ക് ബട്ടണും ലഭ്യമാവുകയും ചെയ്യും.

Content Highlights

OpenAI removes text chat limits for ChatGPT’s 1 billion users, introducing GPT 5.6 Luna for Free users and GPT 5.6 Sol for Plus subscribers with enhanced accuracy and new thinking controls.

---- facebook comment plugin here -----

Latest