Connect with us

Kerala

ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ബെംഗളുരുവിലേക്ക് കൊണ്ടുപോയി

ത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് അദ്ദേഹത്തെ കൊണ്ടുപോകുന്നത്.

Published

|

Last Updated

തിരുവനന്തപുരം \  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. നെയ്യാറ്റിന്‍കര നിംസ് ആസുപത്രിയില്‍ ചികിത്സയിലായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ന്യൂമോണിയ ഭേദമായ സാഹചര്യത്തിലാണ് ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുന്നത്.

തിങ്കളാഴ്ച്ചയാണ് ന്യുമോണിയ ബാധിച്ച് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് അദ്ദേഹത്തെ കൊണ്ടുപോകുന്നത്.കോണ്‍ഗ്രസ് പാര്‍ട്ടി ഇടപെട്ടാണ് ഉമ്മന്‍ചാണ്ടിയെ ബെംഗളൂരുവിലേയ്ക്ക് മാറ്റുന്നത്. മുഴുവന്‍ ചെലവുകളും എഐസിസി വഹിക്കും. എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നിര്‍ദേശപ്രകാരം ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയിലെത്തി കണ്ടിരുന്നു.