Connect with us

union budget 2024

പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഒരു മാസത്തെ ശമ്പളം ഫ്രീ

തുക പ്രൊവിഡൻ്റ് ഫണ്ട് വിഹിതമായാണ് ജീവനക്കാർക്ക് നൽകുക.

Published

|

Last Updated

ന്യൂഡൽഹി | പുതുതായി ജോലിയിൽ പ്രവേശിക്കുന്ന എല്ലാ ജീവനക്കാർക്കും കേന്ദ്ര സർക്കാർ ഒരു മാസത്തെ ശമ്പളം നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. തുക പ്രൊവിഡൻ്റ് ഫണ്ട് വിഹിതമായാണ് ജീവനക്കാർക്ക് നൽകുക.

“എല്ലാ മേഖലകളിലെയും തൊഴിൽ ശക്തിയിലേക്ക് പ്രവേശിക്കുന്ന എല്ലാ വ്യക്തികൾക്കും വേണ്ടിയാണ് ഈ പദ്ധതി. 210 ലക്ഷം യുവാക്കൾക്ക് ഇത് പ്രയോജനം ചെയ്യും,” ബജറ്റ് അവതരണ വേളയിൽ സീതാരാമൻ പറഞ്ഞു.

210 ലക്ഷം യുവാക്കൾക്ക് ഇതു ഗുണകരമാകും. ഇപിഎഫ്ഒയിൽ എൻറോൾ ചെയ്തിരിക്കുന്നതിന് അനുസരിച്ചായിരിക്കും ഈ സ്കീമിന് അർഹരാകുക. 15,000 രൂപ വരെയുള്ള തുക മൂന്ന് ഇൻസ്റ്റാൾമെന്റുകളായാണ് നേരിട്ട് അക്കൗണ്ടിലേക്ക് എത്തുക. മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവർക്കാണ് അർഹത.

തൊഴിൽ മേഖലയിലെ അതൃപ്തിയാണ് ബി ജെ പിക്ക് പൊതുതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാത്ത സാഹചര്യം ഉണ്ടാക്കിയതെന്ന വിലയിരുത്തലുകൾക്കിടെയാണ് നടപടി. അതൃപ്തി

---- facebook comment plugin here -----

Latest