Connect with us

National

ഒമിക്രോണ്‍ തീവ്രമായേക്കില്ല; മൂന്നാം തരംഗ സാധ്യത കുറവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം

മുന്‍ വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ രാജ്യത്ത് തീവ്രമായേക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗലക്ഷണങ്ങള്‍ നേരിയ തോതില്‍ മാത്രമാണ് പ്രകടമാകുന്നത്. മുന്‍ വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

വൈറസിന്റെ തീവ്രത സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇന്ത്യയിലെ വാക്‌സിനേഷന്‍ വേഗത്തിലായതിനാലാണ് ഒമിക്രോണ്‍ തീവ്രമാകാന്‍ സാധ്യത കുറവ്. ഒമിക്രോണ്‍ വ്യാപനം തീവ്രമായില്ലെങ്കില്‍ മൂന്നാം തരംഗസാധ്യത കുറവാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേ സമയം ഒമിക്രോണ്‍ സാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചു വരികയാണ്.

 

Latest