Connect with us

National

ഒമിക്രോണ്‍: 40 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്ക് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഇന്‍സാകോഗ് ശുപാര്‍ശ

കൊറോണ വൈറസിലെ ജീനോമിക് വ്യതിയാനങ്ങള്‍ നിരീക്ഷിക്കുന്ന 28 ലാബുകളുടെ കണ്‍സോര്‍ഷ്യമാണ് ഇസാകോഗ്

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് സ്ഥിരീകരിച്ചതിന് പിന്നാലെ, 40 വയസ്സിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കും കൊവിഡ് ബൂസറ്റര്‍ ഡോസ് നല്‍കണമെന്ന് ശുപാര്‍ശ. കൊറോണ വൈറസിലെ ജീനോമിക് വ്യതിയാനങ്ങള്‍ നിരീക്ഷിക്കുന്ന 28 ലാബുകളുടെ കണ്‍സോര്‍ഷ്യമായ ഇസാകോഗ (INSACOG) കേന്ദ്ര സര്‍ക്കാറിനോട് ഇക്കാര്യം ശുപാര്‍ശ ചെയ്തത്. ഇന്ത്യയില്‍ രണ്ട് ഒമിക്രോണ്‍ കേസുകളൊണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

ഇന്‍സാകോഗ് തങ്ങളുടെ പ്രതിവാര ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വാക്‌സിന്‍ സ്വീകരിക്കാത്ത എല്ലാ ആളുകള്‍ക്കും വാക്‌സിന്‍ നല്‍കുകയും, അപകട സാധ്യത കൂടുതലുള്ള 40 വയസിന് മുകളില്‍ പ്രായമായവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുകയും വേണമെന്നും ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. നിലവിലെ വാക്‌സിനില്‍ നിന്ന് ലഭിക്കുന്ന കുറഞ്ഞ അളവിലുള്ള ന്യൂട്രിലൈസിംഗ് ആന്റിബോഡികള്‍ ഒമിക്രോണ്‍ വഭേദത്തെ നശിപ്പിക്കാന്‍ പര്യാപ്തമല്ല. പക്ഷേ, രോഗം ഗുരുതരമാകുന്നത് തടയാന്‍ ഇതിന് സാധിക്കുമെന്നും ഇന്‍സാകോഗ് പറയുന്നു.

ആവശ്യമായ പൊതുജനാരോഗ്യ നടപടികള്‍ പ്രാപ്തമാക്കുന്നതിന് അത്തരം വകഭേദങ്ങളുടെ (ഒമിക്രോണ്‍) സാന്നിധ്യം കണ്ടെത്തുന്നതിനുള്ള ജനിതക നിരീക്ഷണം നിര്‍ണായകമാണെന്നും ഇന്‍സാകോഗ് വ്യക്തമാക്കി. ഒമിക്രോണ്‍ ബാധിത പ്രദേശങ്ങളില്‍ നിന്നും തിരിച്ചും ഉള്ള യാത്രകള്‍ നിരീക്ഷിക്കണം. ഒമിക്രോണ്‍ ബാധിത പ്രദേശങ്ങളില്‍ അണുബാധ കണ്ടെത്തുന്നതിന് സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയും പരിശോധന വര്‍ധിപ്പിക്കുകയും വേണമെന്നും ഇന്‍സാകോഗ് ശുപാര്‍ശ ചെയ്യുന്നു.

യുഎസും യുകെയും ഇതിനകം 40 വയസ്സിനു മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് അംഗീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ ഏറ്റവും മികച്ച പകര്‍ച്ചവ്യാധി വിദഗ്ധന്‍ ആന്റണി ഫോസി, പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്ത മുതിര്‍ന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കണമെന്ന് വ്യക്തമാക്കിയിരുന്നു.