Connect with us

കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. കര്‍ണാടകയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 66 വയസും 46 വയസും പ്രായമുള്ള രണ്ട് പുരുഷന്‍മാരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ ദക്ഷിണാഫ്രിക്കന്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവരുമായി സമ്പര്‍ക്കത്തില്‍ വ്ന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പത്ത് കേസുകളുടെ പരിശോധന ഫലം ഇനിയും വരാനുണ്ട് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിശോധനകള്‍ കൂട്ടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.

വീഡിയോ കാണാം