Connect with us

Kerala

എസ്1 പ്രോ സ്‌കൂട്ടറുകള്‍ക്ക് വില വര്‍ധനയുമായി ഓല ഇലക്ട്രിക്

ഓലയുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില മാര്‍ച്ച് 19 മുതല്‍ വര്‍ധിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി| ഓല ഇലക്ട്രിക് ഇപ്പോള്‍ പ്രതിദിനം 1000 സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് അവസാനത്തോടെ, പ്രതിമാസ വില്‍പ്പന അളവില്‍ ഓല ഒന്നാം സ്ഥാനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓലയുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില മാര്‍ച്ച് 19 മുതല്‍ വര്‍ധിക്കും.

1.3 ലക്ഷം രൂപയ്ക്ക് എസ്1 പ്രോ സ്‌കൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാവുന്ന അവസാന ദിവസം മാര്‍ച്ച് 18 ആണ്. സോഷ്യല്‍ മീഡിയയിലൂടെ കമ്പനി സിഇഒയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ വില എത്രയാണെന്ന് വ്യക്തമല്ല. എന്നാല്‍ വ്യവസായ മാനദണ്ഡങ്ങള്‍ അനുസരിച്ച്, മൂന്ന് മുതല്‍ അഞ്ച് ശതമാനം പരിധിയില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നു.

 

Latest