Connect with us

SHIP CORDELIA

നിരീക്ഷണം ശക്തം; 'കോർഡില' ആഡംബര കപ്പൽ ഇന്ന് വീണ്ടും കൊച്ചിയിൽ

രണ്ടാഴ്ചക്കുള്ളിൽ വിനോദ സഞ്ചാര കപ്പലിന്റെ രണ്ടാം വരവാണിത്

Published

|

Last Updated

മട്ടാഞ്ചേരി | മയക്കു മരുന്ന് പാർട്ടി വിവാദത്തിനിടെ ആഡംബര യാത്രാ കപ്പൽ കോർഡില എംപ്രസ് ഇന്ന് കൊച്ചിയിലെത്തും. രണ്ടാഴ്ചക്കുള്ളിൽ വിനോദ സഞ്ചാര കപ്പലിന്റെ രണ്ടാം വരവാണിത്. ഇന്ന് രാവിലെ ഏഴിന് കൊച്ചി തുറമുഖത്തെ ക്രൂയിസ് ടെർമിനലിലെത്തുന്ന കപ്പലിൽ നിന്ന് 300 ഓളം സഞ്ചാരികൾ നഗരം കാണാനിറങ്ങും.

800 യാത്രക്കാരും 200 ജീവനക്കാരുമായെത്തുന്ന കപ്പൽ വൈകിട്ട് ലക്ഷദ്വീപിലേക്ക് തിരിക്കും. അവിടെ നിന്ന് മുംബൈയിലേക്ക് മടങ്ങും. കൊച്ചിയിലെ ടൂറിസം കേന്ദ്രങ്ങളും പുരാതന സാംസ്‌കാരിക നിർമിതികളും കണ്ടാണ് യാത്രക്കാർ മടങ്ങുക. ആര്യൻ ഖാന്റെ അറസ്റ്റിന് പിന്നാലെ കപ്പലിന്റെ യാത്ര വിവിധ ഏജൻസികളുടെ കടുത്ത നിരീക്ഷണത്തിലാണ്.

കപ്പലിൽ നടന്ന ലഹരി പാർട്ടിയിൽ മയക്കു മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് മലയാളിയുടെ പങ്കും കൊച്ചിയിലെ ലഹരി പാർട്ടി ബന്ധങ്ങളും നാർകോട്ടിക് നിയന്ത്രണ ബോർഡ്, ദേശീയ സുരക്ഷാ ഏജൻസി എന്നിവയുടെ നിരീക്ഷണത്തിലാണെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു.
മുംബൈയിൽ നിന്നുള്ള കോർഡില എംപ്രസിന്റെ ആദ്യ യാത്ര “ആഭ്യന്തര ആഡംബര വിനോദ സഞ്ചാര കപ്പൽ യാത്ര’യെന്ന രീതിയിൽ ശ്രദ്ധേയമായിരുന്നു.

 

---- facebook comment plugin here -----

Latest