Connect with us

National

തമിഴ്‌നാട്ടില്‍ നഴ്‌സിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു; അന്വേഷണം ഭര്‍ത്താവിനെ കേന്ദ്രീകരിച്ച്

തിരുപ്പൂര്‍ കളക്ട്രേറ്റിന് സമീപമുള്ള തകര്‍ന്ന കെട്ടിടത്തില്‍ ഇന്ന് രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

Published

|

Last Updated

ചെന്നൈ| തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നഴ്‌സിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് പറഞ്ഞു. തിരുപ്പൂര്‍ കളക്ട്രേറ്റിന് സമീപമുള്ള തകര്‍ന്ന കെട്ടിടത്തില്‍ ഇന്ന് രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകൊണ്ട് തലയും കൈകകളും അടിച്ച് ചതച്ച നിലയിലായിരുന്നു മൃതദേഹം. സമീപത്തു നിന്ന് രക്തംപുരണ്ട കല്ലുകള്‍ പോലീസ് കണ്ടെത്തി. അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് മധുര സ്വദേശിയായ ചിത്ര എന്ന നഴ്സാണെന്ന് വ്യക്തമായി.

കഴിഞ്ഞ മാസമാണ് പല്ലടത്തെ സ്വകാര്യ ഡെന്റല്‍ ക്ലിനിക്കില്‍ ചിത്ര ജോലിയില്‍ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടിക്കായി വീട്ടില്‍ നിന്ന് ചിത്ര ഇറങ്ങിയിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു. സംഭവത്തില്‍ ചിത്രയുടെ ഭര്‍ത്താവ് രാജേഷിനു കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് പോലീസ്. രാജേഷുമായി പിണങ്ങി ഒന്നര വയസുള്ള കുഞ്ഞുമായി മധുരയില്‍ നിന്ന് തിരുപ്പൂരിലേക്ക് താമസം മാറിയതാണ് ചിത്ര. ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തതെങ്കിലും ദമ്പതികള്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നുവെന്നും ബന്ധുക്കള്‍ മൊഴി നല്‍കി.

കഴിഞ്ഞ ദിവസം ചിത്രയെ കാണാന്‍ രാജേഷ് ആശുപത്രിയില്‍ എത്തിയിരുന്നു. ചിത്രയെ കൊലപ്പെടുത്തിയത് രാജേഷോ ഇയാള്‍ക്ക് വേണ്ടി മാറ്റാരെങ്കിലുമോ ആണെന്നാണ് പോലീസിന്റെ സംശയം. രാജേഷിന്റെ ഫോണ്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാണെന്നും പോലീസ് പറഞ്ഞു.

 

 

Latest