Kerala
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട് സന്ദര്‍ശിച്ച് എം സ്വരാജ്
സൗഹൃദ സന്ദര്‍ശനമാണെന്നും രാഷ്ട്രീമായി കാണേണ്ടതില്ലെന്നും സ്വരാജ്.

നിലമ്പൂര്‍ | അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട് എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം സ്വരാജ് സന്ദര്‍ശിച്ചു. നടത്തിയത് സൗഹൃദ സന്ദര്‍ശനമാണെന്നും രാഷ്ട്രീമായി കാണേണ്ടതില്ലെന്നും മാധ്യമ റിപോര്‍ട്ടര്‍മാരോട് സംസാരിക്കവേ സ്വരാജ് പറഞ്ഞു.
പ്രകാശിന്റെ കുടുംബവുമായി വര്‍ഷങ്ങള്‍ക്ക് മുമ്പേ ബന്ധമുണ്ട്. പൊതു പ്രവര്‍ത്തന രംഗത്ത് പ്രത്യേക ശൈലിയുള്ള നേതാവായിരുന്നു പ്രകാശെന്നും സ്വരാജ് വ്യക്തമാക്കി.
അതേസമയം, യു ഡി എഫ് സ്ഥാനാര്‍ഥി പ്രകാശിന്റെ കുടുംബത്തെ സന്ദര്‍ശിക്കാത്ത കാര്യം തനിക്കറിയില്ലെന്നും സ്വരാജ് പറഞ്ഞു.
---- facebook comment plugin here -----