Kerala
നഴ്‌സ് ജീവനൊടുക്കിയ സംഭവം: ആശുപത്രി മുന്‍ ജനറല്‍ മാനേജര്‍ അറസ്റ്റില്‍
കുറ്റിപ്പുറം അമാന ആശുപത്രിയിലെ നഴ്സ് അമീന (20) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി.

മലപ്പുറം | നഴ്‌സ് ജീവനൊടുക്കിയ സംഭവത്തില്‍ കുറ്റിപ്പുറം അമാന ആശുപത്രിയിലെ മുന്‍ ജനറല്‍ മാനേജര്‍ അറസ്റ്റില്‍. എന്‍ അബ്ദുറഹ്മാന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. നഴ്സ് അമീന (20) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി.
അബ്ദുറഹ്മാന്‍ മാനസികമായി പീഡിപ്പിച്ചതാണ് അമീനയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് കൂടെ ജോലി ചെയ്തിരുന്നവര്‍ ആരോപിച്ചിരുന്നു. ഇതോടെ ആശുപത്രി അധികൃതര്‍ അബ്ദുറഹ്മാനെ പിരിച്ചുവിട്ടിരുന്നു.
കോതമംഗലം സ്വദേശിയാണ് അമീന. ഗുളികകള്‍ അമിതമായി കഴിച്ച് അബോധാവസ്ഥയിലായ അമീനയെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
---- facebook comment plugin here -----