Connect with us

From the print

ലൈംഗികാതിക്രമ കേസില്‍ ഒത്തുതീര്‍പ്പില്ല

സാമൂഹികാഘാതവും നീതിയുടെ താത്പര്യവും മുന്‍നിര്‍ത്തി നടപടികള്‍ തുടരണം.

Published

|

Last Updated

ന്യൂഡല്‍ഹി | പ്രതിയും അതിജീവിതയും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ലൈംഗികാതിക്രമക്കേസ് അവസാനിപ്പിക്കാനാകില്ലെന്ന് സുപ്രീം കോടതി. അധ്യാപകനെതിരായ പോക്സോ നിയമ പ്രകാരമുള്ള ലൈംഗികാതിക്രമ പരാതി അവസാനിപ്പിച്ച രാജസ്ഥാന്‍ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഇരയുടെ പിതാവും അധ്യാപകനും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നേരത്തേ കേസ് റദ്ദാക്കിയിരുന്നു.

എന്നാല്‍, കേസില്‍ കക്ഷികള്‍ക്കിടയില്‍ പരിഹരിക്കപ്പെടേണ്ട തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും എഫ് ഐ ആറും തുടര്‍ന്നുള്ള നടപടികളും റദ്ദാക്കണമെന്ന നിഗമനത്തില്‍ ഹൈക്കോടതി എങ്ങനെയെത്തിയെന്ന് മനസ്സിലാകുന്നില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനില്‍ നിന്നുണ്ടായ പ്രവൃത്തി സ്വകാര്യ സ്വഭാവമുള്ളതും സമൂഹത്തില്‍ ഗുരുതര സ്വാധീനം ചെലുത്താത്തതുമായ കുറ്റകൃത്യമായി വിശേഷിപ്പിക്കാനാകില്ല. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിട്ടുവീഴ്ചയോടെയുള്ള റദ്ദാക്കലിന് അര്‍ഹമായ സ്വകാര്യ വിഷയമായി കണക്കാക്കാനാകില്ല.

ഇത്തരം കുറ്റകൃത്യങ്ങളുടെ സാമൂഹികാഘാതവും നീതിയുടെ താത്പര്യവും മുന്‍നിര്‍ത്തി നടപടികള്‍ തുടരേണ്ടതുണ്ട്. കേസില്‍ ചൂണ്ടിക്കാട്ടിയതു പോലുള്ള സംഭവം പോക്‌സോ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം ‘ലൈംഗിാതിക്രമം’ എന്ന കുറ്റമാണ്.

മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. ഇവ സമൂഹത്തിനെതിരായ കുറ്റമായി കണക്കാക്കുമെന്നും ജസ്റ്റിസുമാരായ സി ടി രവി കുമാര്‍, സഞ്ജയ്കുമാര്‍ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.

 

Latest