Haritha Issue
ലോകത്തെ ഒരു പാര്‍ട്ടിക്കും ലീഗിന്റെ അത്ര മികച്ച നേതൃത്വമില്ല: നൂര്‍ബിന റശീദ്
ഹരിതക്കെതിരായ നടപടി എല്ലാ വശങ്ങളും പരിശോധിച്ച്
കോഴിക്കോട് | ഹരിതയെ പിരിച്ചുവിട്ട മുസ്ലീം ലീഗ് നടപടിയെ ശക്തമായി ന്യായീകരിച്ച് വനിതാ ലീഗ് നേതാവ് നൂര്‍ബിന റശീദ്. ലീഗ് എല്ലാ വശങ്ങളും പരിശോധിച്ച്, ഏറെ ആലോചിച്ചെടുത്ത തീരുമാനമാണ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതെന്നും നൂര്‍ബിന ഒരു ചാനലിനോട് പ്രതികരിക്കവെ പറഞ്ഞു. മുസ്ലീം ലീഗ് എന്ന പാര്‍ട്ടിക്കുള്ളത് സമുന്നതരായ പാണക്കാട് കുടുംബം നയിക്കുന്ന നേതൃത്വമാണ്. ഇതര രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും വിഭിന്നമായ നേതൃത്വമാണ് ലീഗിന്റേത്. ലോക ചരിത്രത്തില്‍ പോലും ഇത്രയും നല്ലൊരു നേതൃത്വം മറ്റൊരു പാര്‍ട്ടിക്കും ഉണ്ടാവില്ല. പാര്‍ലിമെന്ററി വ്യാമോഹം ഇല്ലാത്ത പ്രസ്ഥാനമാണ് ലീഗിന്റേതെന്നും നൂര്‍ബിന റഷീദ് പറഞ്ഞു.
---- facebook comment plugin here -----



