Kerala
കാര്യങ്ങള്‍ ചെയ്യാന്‍ വയനാട്ടില്‍ പോകണമെന്നില്ല: മന്ത്രി ശശീന്ദ്രന്‍
'എല്ലാവരുടെയും സൗകര്യാര്‍ഥമാണ് ഈമാസം 20ന് മന്ത്രിതല സംഘം വയനാട്ടിലെത്തുന്നത്.'

തിരുവനന്തപുരം | കാര്യങ്ങള്‍ ചെയ്യാന്‍ വയനാട്ടില്‍ പോകണമെന്നില്ലെന്ന് വനം വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍. എല്ലാവരുടെയും സൗകര്യാര്‍ഥമാണ് ഈമാസം 20ന് മന്ത്രിതല സംഘം വയനാട്ടിലെത്തുന്നത്.
പ്രതിഷേധിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, അക്രമാസക്തമായാല്‍ കേസെടുക്കാതിരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
ചര്‍ച്ചുകളില്‍ പ്രതിഷേധം
വന്യജീവി ആക്രമണത്തിലെ സര്‍ക്കാര്‍ വീഴ്ചക്കെതിരെ ചര്‍ച്ചുകളില്‍ പ്രതിഷേധം. താമരശ്ശേരിയില്‍ വിശ്വാസികള്‍ പ്രതിഷേധ പ്രകടനം നടത്തി. താമരശ്ശേരി, മാനന്തവാടി രൂപതകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.
---- facebook comment plugin here -----