Kerala Central University
രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങിലേക്ക് ക്ഷണമില്ല; പ്രതിഷേധവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി
'സമ്പൂര്‍ണ്ണ കാവി വല്‍ക്കരിക്കപ്പെട്ട പരിപാടിയായി ഇത് മാറ്റിയിരിക്കുന്നു'
		
      																					
              
              
            കാസര്‍കോഡ് | നാളെ രാഷ്ട്രപതി പങ്കെടുക്കുന്ന പെരിയ കേരള കേന്ദ്ര സര്‍വകലാശാലയിലെ കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ സ്ഥലം എം പിയെന്ന നിലയില്‍ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. പ്രോട്ടോകോള്‍ പാലിക്കാതെ ബി ജെ പിക്കാരായ ജനപ്രതിനിധികളെ മാത്രം ഉള്‍ക്കൊള്ളിച്ച് സമ്പൂര്‍ണ്ണ കാവി വല്‍ക്കരിക്കപ്പെട്ട പരിപാടിയായി ഇത് മാറ്റിയിരിക്കുന്നു. ഇത് പ്രതിഷേധാര്‍ഹവും ജനാധിപത്യ വിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിയെക്കൂടി അപമാനിച്ചിരിക്കുകയാണ് സര്‍വ്വകലാശാല അധികൃതര്‍. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ എത്രമാത്രം കാവിവല്‍ക്കരിച്ചിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ അസാധാരണമായ ഈ നടപടിയിലൂടെ കാണുന്നത്. ജനാധിപത്യ രാജ്യത്ത് ജനാധിപത്യവിരുദ്ധവും, സ്വജനപക്ഷപാതപരമായ വിചിത്ര നടപടികളിലൂടെ വര്‍ഗീയ ഫാസിസ്റ്റുകള്‍ മുന്നോട്ടു പോകുമ്പോള്‍ ശക്തമായ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉണ്ടാവുക തന്നെ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          