Kerala
എ ഐ സി സി നേതൃത്വത്തോട് സ്ഥാനമാനങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല: ചെന്നിത്തല
തൃശൂര്‍ | എ ഐ സി സി നേതൃത്വത്തോട് താന്‍ സ്ഥാനമാനങ്ങള്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ സ്ഥാനങ്ങള്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണ്. എഐസിസി നേതൃത്വം തനിക്ക് ഏതെങ്കിലും സ്ഥാനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്ക് പാര്‍ട്ടി ഇതിനകം തന്നെ ധാരാളം സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ സ്ഥാനങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ തനിക്ക് ഒരുബുദ്ധിമുട്ടും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
---- facebook comment plugin here -----




