National
ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മൂന്ന് പാക് ഭീകരരെ സൈന്യം വളഞ്ഞു
ഭീകര ഗ്രൂപ്പായ ജയ്ഷ്വ മുഹമ്മദുമായി ബന്ധമുള്ള പാക് ഭീകരപ്രവര്‍ത്തകരെയാണ് വളഞ്ഞത്.
ജമ്മു | ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരെ സൈന്യം വളഞ്ഞു. സിംഗ്‌പോര മേഖലയില്‍ തമ്പടിച്ച മൂന്ന് ഭീകരരെയാണ് വളഞ്ഞത്. മേഖലയില്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
ഭീകര ഗ്രൂപ്പായ ജയ്ഷ്വ മുഹമ്മദുമായി ബന്ധമുള്ള പാക് ഭീകരപ്രവര്‍ത്തകരെയാണ് വളഞ്ഞത്. കടുത്ത മഞ്ഞുവീഴ്ചക്കിടെയാണ് സൈന്യവും പോലീസും ചേര്‍ന്ന് ദൗത്യനിര്‍വഹണം നടത്തുന്നത്.
ഇന്നലെ രാത്രി 10.20ഓടെ സംയുക്ത സേനയും ഭീകരരും തമ്മില്‍ വെടിവെപ്പ് നടന്നിരുന്നു. ജന്‍സീര്‍-കന്ദിവര്‍ വനപ്രദേശത്ത് സൈന്യവും പോലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
---- facebook comment plugin here -----



