Connect with us

First Gear

നിസാന്‍ മാഗ്‌നൈറ്റ് കുറോ സ്പെഷ്യല്‍ എഡിഷന്‍ ഇന്ത്യയിലെത്തി

8.27 ലക്ഷം രൂപയാണ് നിസാന്‍ മാഗ്‌നൈറ്റ് കുറോ എഡിഷന്റെ ഇന്ത്യയിലെ എക്‌സ് ഷോറൂം വില.

Published

|

Last Updated

ന്യൂഡല്‍ഹി| ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഇന്ത്യയില്‍ ജനപ്രിയ മോഡലായ നിസാന്‍ മാഗ്‌നൈറ്റിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. നിസാന്‍ മാഗ്‌നൈറ്റ് കുറോ എഡിഷന്‍ എന്ന പ്രത്യേക പതിപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ സ്‌പെഷ്യല്‍ എഡിഷന്‍ എസ്യുവി മൂന്ന് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. എക്‌സ് വി മാനുവല്‍ ട്രാന്‍സ്മിഷന്‍, ടര്‍ബോ എക്‌സ് വി മാനുവല്‍, ടര്‍ബോ എക്‌സ് വി സിവിടി എന്നിവയാണ് ഈ വേരിയന്റുകള്‍.

8.27 ലക്ഷം രൂപയാണ് നിസാന്‍ മാഗ്‌നൈറ്റ് കുറോ എഡിഷന്റെ ഇന്ത്യയിലെ എക്‌സ് ഷോറൂം വില. കറുപ്പ് ഫിനിഷിങ്ങോടെയാണ് വാഹനം എത്തുന്നത്. കുറോ എഡിഷനില്‍ ബ്ലാക്ക് തീം ഇന്റീരിയറിലും നല്‍കിയിട്ടുണ്ട്. ഗ്ലോബല്‍-എന്‍സിഎപിയില്‍ നിസാന്‍ മാഗ്‌നൈറ്റ് എസ്യുവിക്ക് 4 സ്റ്റാര്‍ സുരക്ഷാ റേറ്റിങ്ങ് നേടാന്‍ സാധിച്ചിട്ടുണ്ട്.

നിസാന്‍ മാഗ്നൈറ്റ് എസ്യുവിയില്‍ ഉള്ളതുപോലെ പുതിയ കുറോ എഡിഷനിലും 1.0 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനും 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുമാണുള്ളത്. 1.0 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ 72 ബിഎച്ച്പി പവറും 96 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 1.0 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 98.6 ബിഎച്ച്പി പവറും 160 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്.

 

 

---- facebook comment plugin here -----

Latest