Connect with us

Nipah virus

നിപ: മറ്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം

കേരളത്തിലേക്കുള്ള യാത്ര ഒക്ടോബര്‍ വരെ ഒഴിവാക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി | കേരളത്തില്‍ നിപ സ്ഥിരീകരിച്ചതിന് പിറകെ മറ്റ് സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്രം. തമിഴ്‌നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിപ സാഹചര്യങ്ങള്‍ സംസ്ഥാനങ്ങള്‍ സൂഷ്മമായി വിലയിരുത്തണമെന്നും കൊവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ നിരീക്ഷണം കര്‍ശനമാക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചു.

കേരളത്തിലേക്കുള്ള യാത്ര ഒക്ടോബര്‍ വരെ ഒഴിവാക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞിരുന്നു . അടിയന്തരപ്രാധാന്യമില്ലാത്ത കാര്യങ്ങളില്‍ കേരളസന്ദര്‍ശനം ഒഴിവാക്കണമെന്നാണ് ജനങ്ങളോടുള്ള കര്‍ണാടക സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന.

 

അതേസമയം സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് ഗുരുതരമായ രോഗ ലക്ഷണങ്ങളില്ല. കൊവിഡ് പ്രതിരോധത്തിനൊപ്പം നിപ പ്രതിരോധവും ഊര്‍ജിതമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Latest