Connect with us

Kerala

കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു

കൃഷ്ണപ്പടി ഇ എന്‍ യു പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ചെറുവശ്ശേരി പള്ളിയാലില്‍ മുജീബിന്റെ മകന്‍ മുഹമ്മദ് ആഷിക് ആണ് മരിച്ചത്

Published

|

Last Updated

പാലക്കാട് | കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. പാലക്കാട് നെല്ലായ പേങ്ങാട്ടിരി അംബേദ്കര്‍ നഗറില്‍ ചെറുവശ്ശേരി പള്ളിയാലില്‍ മുജീബിന്റെ മകന്‍ മുഹമ്മദ് ആഷിക് ആണ് മരിച്ചത്. കൃഷ്ണപ്പടി ഇ എന്‍ യു പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ആഷിക്.

ഇന്ന് വൈകിട്ട് 4.30നു കളിക്കുന്നതിനിടെ അയയില്‍ ഉണ്ടായിരുന്ന തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി കുട്ടി നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest