Connect with us

Kerala

ദേശീയപാതയിലെ തകര്‍ച്ച: ഇടക്കാല റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി

കരാര്‍ക്കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയതായി എന്‍ എച്ച് എ ഐ. തകര്‍ന്ന പാതകളില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തും.

Published

|

Last Updated

തിരുവനന്തപുരം | ദേശീയപാതയിലെ തകര്‍ച്ചയില്‍ നിലപാടറിയിച്ച് ദേശീയപാതാ അതോറിറ്റി (എന്‍ എച്ച് എ ഐ). കരാര്‍ക്കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയതായി കോടതിയെ അറിയിച്ച അതോറിറ്റി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തേടി.

വ്യാഴാഴ്ച ഇടക്കാല റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പാത തകര്‍ന്നതില്‍ എന്‍ എച്ച് എ ഐയെ കോടതി വിമര്‍ശിച്ചു. സംഭവിച്ച കാര്യങ്ങളില്‍ കേരളത്തിന് സന്തോഷമില്ലെന്നും കോടതി വ്യക്തമാക്കി.

ദേശീയ പാതയിലെ തകര്‍ന്ന പാതകളില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുമെന്ന് എന്‍ എച്ച് എ ഐ പറഞ്ഞു. തെറ്റായ കാര്യങ്ങള്‍ സംഭവിച്ചു. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.

Latest