Kerala
സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളജുകളില്‍ പുതിയ തസ്തികകള്‍; ഫയല്‍ ആരോഗ്യവകുപ്പില്‍ നിന്ന് ധനവകുപ്പിന് നല്‍കി
180 തസ്തികകളാണ് മെഡിക്കല്‍ കോളജുകളില്‍ സൃഷ്ടിക്കുക

തിരുവനന്തപുരം| സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളജുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കും. 180 തസ്തികകളാണ് മെഡിക്കല്‍ കോളജുകളില്‍ സൃഷ്ടിക്കുക. ഇടുക്കി, കോന്നി, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളജുകളിലാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത്. ഇതു സംബന്ധിച്ച ഫയല്‍ ആരോഗ്യവകുപ്പില്‍ നിന്ന് ധനവകുപ്പിന് നല്‍കി. ധനവകുപ്പ് അംഗീകരിക്കുന്ന മുറയ്ക്ക് മന്ത്രിസഭാ യോഗത്തില്‍ വെക്കും.
ആരോഗ്യ വകുപ്പിന്റെ പുതിയ തസ്തിക നിര്‍ദേശം നേരത്തെ തന്നെ ഉള്ളതാണെന്ന് കെജിഎംസിടിഎ പറഞ്ഞു. അത് എത്രയും വേഗം നടപ്പാക്കണമെന്നും കെജിഎംസിടിഎ ആവശ്യപ്പെട്ടു. തസ്തിക സൃഷ്ടിക്കുന്നതില്‍ കാലതാമസം വരുന്നതായും എന്‍എംസി നിര്‍ദേശം അനുസരിച്ചുള്ള മിനിമം പോസ്റ്റ് മാത്രമാണ് പുതിയ തസ്തിക നിര്‍ദേശമെന്നും കെജിഎംസിടിഎ പറഞ്ഞു. 180 തസ്തികകള്‍ ശാശ്വതമായ പരിഹാരമല്ലെന്നും രോഗിക്ക് അനുപാതമായി ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലെന്നും കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്‌നെര പറഞ്ഞു.