Kerala
ബിദായ സ്റ്റുഡന്റ്‌സ് യൂണിയന് പുതിയ സാരഥികള്‍
മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് ഗേള്‍സിലെ വിദ്യാര്‍ഥി യൂണിയന്‍

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് ഗേള്‍സിലെ വിദ്യാര്‍ഥി യൂണിയന്‍ ‘ബിദായ’ക്ക് പുതിയ സാരഥികളെ പ്രഖ്യാപിച്ചു. വിറാസ് ഗേള്‍സ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക കൗണ്‍സില്‍ ഇബ്‌റാഹീം സഖാഫി താത്തൂര്‍ ഉദ്ഘാടനം ചെയ്തു. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ജമാലുദ്ദീന്‍ അഹ്‌സനി മഞ്ഞപ്പറ്റ പ്രഖ്യാപിച്ചു.
എം ടി ശിഹാബുദ്ദിന്‍ സഖാഫി അധ്യക്ഷത വഹിച്ചു. അബ്ദുല്ലാഹ് ഉനൈസ് നൂറാനി, നൂറുദ്ദീന്‍ മുസ്ത്വഫ നൂറാനി, ഡോ. കെ സി അബ്ദുര്‍റഹ്‌മാന്‍ ഹികമി, ആശിഖ് സഖാഫി കാന്തപുരം സംബന്ധിച്ചു. ഭാരവാഹികളായി നിശാന ജാസ്മിന്‍ വല്ലപ്പുഴയെ പ്രസിഡന്റായും ശംല റൈഹാന തിരുവത്രയെ ജനറല്‍ സെക്രട്ടറിയായും ശാരിഖ സുല്‍ത്വാനയെ ഫിനാന്‍സ് സെക്രട്ടറിയായും എന്നിവരെ തെരെഞ്ഞെടുത്തു.
സയ്യിദത് സഹ് ല കുറ്റൂര്‍, ഫാത്വിമത് നാജിയ കൈതപ്പൊയില്‍, ഫാത്വിമ സഫ് വ പുന്നാട് (വൈസ് പ്രസിഡണ്ടുമാര്‍) അസ് ലഹ അബ്ദുല്ലാഹ്, ഉമ്മു ഹബീബ ചെറുപ്പ, ഫാത്വിമ സുറൂര്‍ കാരന്തൂര്‍ (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. സയ്യിദത് ഫാത്വിമ ഹസ്ബിയെ കാമ്പസ് ലീഡറായും പ്രഖ്യാപിച്ചു.
---- facebook comment plugin here -----