Connect with us

Uae

പൊതു പാർക്കിംഗ് പ്രദേശങ്ങളിൽ പുതിയ കോഡുകൾ പൂർത്തിയായി

പാർക്ക് ചെയ്യുമ്പോൾ പാർക്കിംഗ് ഏരിയകളിലെ സൈൻബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന അപ്‌ഡേറ്റ് ചെയ്ത കോഡുകൾ പരിശോധിക്കണം.

Published

|

Last Updated

ദുബൈ| ദുബൈയിലെ പൊതു പാർക്കിംഗ് ഫീസ് ബാധകമായ പ്രദേശങ്ങൾക്കായുള്ള പാർക്കിംഗ് കോഡുകൾ “പാർക്കിൻ’ അപ്ഡേറ്റ് ചെയ്തു. ചില പ്രദേശങ്ങൾ നിലവിലുള്ള കോഡുകൾ നിലനിർത്തും. സി, ബി, എ, ഡി എന്നീ ചില മേഖലകൾ “സി പി’, “ബി പി’, “എ പി’, “ഡി പി’ എന്നിങ്ങനെ മാറ്റുമെന്നും ഫീസ് മുമ്പത്തെപ്പോലെ തന്നെ തുടരുമെന്നും പാർക്കിൻ കമ്പനി വ്യക്തമാക്കി.
പാർക്ക് ചെയ്യുമ്പോൾ പാർക്കിംഗ് ഏരിയകളിലെ സൈൻബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന അപ്‌ഡേറ്റ് ചെയ്ത കോഡുകൾ പരിശോധിക്കാൻ ഉപഭോക്താക്കളോട് അഭ്യർഥിച്ചു. പാർക്കിൻ വെബ്‌സൈറ്റിലും സ്മാർട്ട് ആപ്പിലും അപ്‌ഡേറ്റുകൾ ലഭ്യമാണ്. പ്രദേശത്തിനനുസരിച്ച് ഫീസ് വ്യത്യാസപ്പെടുമെന്നും മണിക്കൂറിൽ രണ്ട് മുതൽ നാല് ദിർഹം വരെ ഈടാക്കുമെന്നും അവർ പറഞ്ഞു. അതേസമയം മിക്ക പ്രദേശങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും പാർക്കിംഗ് സൗജന്യമാണ്. എ കോഡ് ചെയ്ത പ്രദേശങ്ങളിൽ, ചില പ്രദേശങ്ങളിൽ “എ പി’ ആയി മാറി. ഒരു മണിക്കൂറിന് നാല് ദിർഹവും 30 മിനിറ്റിന് രണ്ട് ദിർഹവും രണ്ട് മണിക്കൂറിന് എട്ട് ദിർഹവുമാണ് ചെലവ്.
റമസാനിൽ തിങ്കൾ മുതൽ ശനി വരെയുള്ള സമയങ്ങളിൽ പൊതു പാർക്കിംഗ് സമയം കമ്പനി നിശ്ചയിച്ചിട്ടുണ്ട്. ആദ്യ പീരിയഡ് രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെയും രണ്ടാമത്തെ പീരിയഡ് രാത്രി എട്ട് മുതൽ അർധരാത്രി 12 വരെയുമാണ്.
---- facebook comment plugin here -----

Latest